head 3
head2
head1

രാജ്യ രഹസ്യം ചോര്‍ത്തിയതിന് ഡെന്മാര്‍ക്കിന്റെ മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ചാരസംഘടനാ മേധാവിയും അറസ്റ്റില്‍

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കിന്റെ ചാരസംഘടനയുടെ മുന്‍ മേധാവിയും മുന്‍ പ്രതിരോധ മന്ത്രിയുള്‍പ്പടെ നാല് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ചാരവൃത്തി കേസില്‍ അറസ്റ്റിലായി. ഡാനിഷ് ഡിഫന്‍സ് ഇന്റലിജന്‍സ് സര്‍വീസിന്റെ (എഫ്ഇ) തലവനായിരുന്ന ലാര്‍സ് ഫിന്‍ഡ്സെന്‍, മുന്‍ പ്രതിരോധ മന്ത്രി ക്ലോസ് ഹോര്‍ട്ട് ഫ്രെഡറിക്‌സണുമടക്കം നാലു പേരാണ് പിടിയിലായത്. ഡാന്‍മാര്‍ക്സ് റേഡിയോ (ഡിആര്‍) തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. തീക്കട്ടയില്‍ ഉറുമ്പരിച്ച പോലെയുള്ള ഈ സംഭവം ഡെന്മാര്‍ക്കിനൊപ്പം ലോകത്തെയാകെ ഞെട്ടിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇന്റലിജന്‍സ് ചീറ്റിംഗായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2015 മുതല്‍ എഫ്ഇ മേധാവിയായിരുന്നു ലാര്‍സ് ഫിന്‍ഡ്സെന്‍. രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസില്‍ എല്ലാവരേയും കഴിഞ്ഞ ഡിസംബറില്‍ ഒറ്റ ദിവസമാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. രണ്ടു മാസത്തിനു ശേഷം വിട്ടയച്ചു.

ഫൈന്‍ഡ്‌സെന്‍ ബന്ധുക്കളുമായാണ് രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചതെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിന് മുമ്പ് അദ്ദേഹത്തിന്റെ ഫോണും വീടുമെല്ലാം ടാപ്പ് ചെയ്തിരുന്നു.

ചോര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഡെന്‍മാര്‍ക്കിന്റെ സുരക്ഷ അപകടത്തിലാണെന്ന് ജസ്റ്റിസ് മന്ത്രി നിക്ക് ഹെക്കറപ്പ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമായാല്‍ രാജ്യമെന്ന നിലയില്‍ നമ്മള്‍ ഇടപെടേണ്ടിവരുമെന്നും ഇദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവരോട് ആത്മവിശ്വാസത്തോടെയാണെങ്കില്‍പ്പോലും ഇത് പങ്കുവെയ്ക്കാനാകില്ലെന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ നിയമ പ്രൊഫസര്‍ ജോണ്‍ വെസ്റ്റര്‍ഗാര്‍ഡ് വെസ്റ്റര്‍ഗാര്‍ഡ് പറഞ്ഞു.

Comments are closed.