head2
head 3
head1

നികുതി നല്‍കാതെ ‘സാധനം കൊണ്ടുവരാനുള്ള’ ടിപ്‌സുമായി ഒരു വിമാന ജീവനക്കാരി

ഡബ്ലിന്‍ : വിമാന യാത്രകളില്‍ അന്യ രാജ്യങ്ങളില്‍ നിന്നും എങ്ങനെ നികുതിയടയ്ക്കാതെ സാധനങ്ങള്‍ കൊണ്ടുവരാമെന്ന് നിരീക്ഷണം നടത്തുന്നവരുണ്ട്. അങ്ങനെയുള്ളവരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സാധനങ്ങള്‍ സേഫ് ആയി ഇങ്ങോട്ടേയ്‌ക്കെത്തിക്കുന്നതിനുള്ള കുറുക്കുവഴികള്‍ കണ്ടെത്തുന്നത്. ഇത്തരത്തിലുള്ള ഒരു എളുപ്പ വഴി അടുത്തിടെ വെളിപ്പെടുത്തിയത് ഡബ്ലിനിലെ ഒരു വിമാന കമ്പനിയിലെ മുന്‍ ജീവനക്കാരിയായ മിഗ്വല്‍ മുനോസാണ്. ഒരു വിമാന ജീവനക്കാരനാണ് ഈ ടിപ്‌സ് പറഞ്ഞുതരുന്നതെന്നും എടുത്തുപറയേണ്ടതാണ്. ഡ്യൂട്ടി ഫ്രീ ബാഗ് എന്ന തന്ത്രമാണ് ഇവര്‍ ഉപദേശിക്കുന്നത്.

റയ്‌നെയര്‍ ഉള്‍പ്പെടെയുള്ള വിവിധ എയര്‍ലൈനുകള്‍ സീറ്റിനടിയില്‍ കൊള്ളുന്ന ചെറിയൊരു ബാഗ് സൗജന്യമായി എടുക്കാന്‍ യാത്രക്കാരെ അനുവദിക്കുന്ന നയമുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാത്ത വിമാനങ്ങളിലും ഒരു ബാഗ് സാധനം കൊണ്ടുവരാന്‍ ഒരു പാടുമില്ലെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് മിഗ്വല്‍ മുനോസ് വെളിപ്പെടുത്തുന്നു. ഈ ടിപ്‌സ് പ്രയോഗിച്ചാല്‍ വിമാന ജീവനക്കാര്‍ തിരിച്ചറിയുകയേയില്ലെന്നാണ് മിഗ്വല്‍ മുനോസിന്റെ അവകാശവാദം. ജോലിക്കാരിയല്ലാതെ, വെറും യാത്രക്കാരിയാകുന്ന വേളയില്‍ താന്‍ പോലും സ്ഥിരമായി ഈ തന്ത്രം പയറ്റാറുണ്ടെന്നും മിഗ്വല്‍ മുനോസ് വെളിപ്പെടുത്തുന്നു.

ക്യാരി-ഓണ്‍ ബാഗേജായി കണക്കാക്കാത്തതിനാല്‍ ഡ്യൂട്ടി ഫ്രീ ബാഗുകള്‍ ഉപയോഗിച്ച് ആവശ്യമായത് കൊണ്ടുവരാമെന്ന് ഇവര്‍ പറയുന്നു. സാധനങ്ങളുടെ ബാഹുല്യം മൂലം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡ്യൂട്ടി-ഫ്രീ ബാഗ് കൈവശം വച്ചാല്‍ മതിയാകുമെന്ന് ഇദ്ദേഹം പറയുന്നു. അമിതഭാരമുള്ള സാധനങ്ങളെ ഡ്യൂട്ടി ഫ്രീയാക്കാനാകുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

വാല്‍ക്കഷണം : പരീക്ഷണങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നടത്തേണ്ടതാണ്..!

Comments are closed.