head 3
head1
head2

‘പടച്ചോനേ ഇങ്ങള് കത്തോളീ’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കത്തോളീ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപ് കാവുംതറയാണ് ചിത്ത്രിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണ്.

ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ പേരൂര്‍ ജെയിംസ്, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍.

Comments are closed.