head1
head 3
head2

മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം ആരംഭിച്ചു

മഞ്ജു വാര്യര്‍ നായികയാകുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ ആരംഭിച്ചു. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്.

മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു. മജ്ഞു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ പല വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

എം ജയചന്ദ്രന്‍ സംഗീത നിര്‍വഹണം നടത്തുന്ന ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍ അറബി പിന്നണി ഗായകര്‍ പാടുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു. എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി, കലാ സംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ബിനു ജി നായര്‍, ഗാന രചന ബി കെ ഹരിനാരായണന്‍, സുഹൈല്‍ കോയ. ശബ്ദ സംവിധാനം വൈശാഖ് , നിശ്ചല ചിത്രം രോഹിത് കെ സുരേഷ്.

ചിത്രത്തിന്റ സ്വിച്ച് ഓണ്‍ കര്‍മ്മം റാസ് അല്‍ ഖൈമ അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹ്‌മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, പ്രശസ്ത യു എ ഇ എഴുത്തുകാരന്‍ മുഹ്‌സിന്‍ അഹ്‌മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളായ എസ് എ സലിം നാസര്‍ അല്‍മഹ, എന്നിവര്‍ സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനത്തോടെ നടക്കും.

Comments are closed.