head2
head1
head 3

ഇന്ത്യയെ വിലക്കി ഫിഫ; അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാവില്ല

ഇന്ത്യയുടെ ഔദ്യോഗിക ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ(AIFF) സസ്‌പെന്റ് ചെയ്ത് ഫിഫ. AIFF ന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുണ്ടാവുന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്.

ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ വച്ച് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പും ഇന്ത്യക്ക് നഷ്ടമാവും. ഇന്ത്യയുടെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് തന്നെ വലിയ തിരിച്ചടിയാണ് ഫിഫയുടെ പുതിയ നീക്കം. ഇന്ത്യന്‍ ക്ലബ്ബുകളുടെ AFC കപ്പ്, AFC ചാംപ്യന്‍സ് ലീഗ് മത്സരങ്ങളിലെ പങ്കാളിത്തത്തെയും നിലവിലെ വിലക്ക് ബാധിച്ചേക്കും.

ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നാണ് ഫിഫയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ എല്ലാ ദൈന്യംദിനം പ്രവര്‍ത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ വിലക്ക് പിന്‍വലിക്കുമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.

Comments are closed.