head 3
head1
head2

ആവശ്യവസ്തുക്കള്‍ കൊള്ളയടിക്കപ്പെടുമെന്ന പേടി: സാധനങ്ങള്‍ക്ക് പൂട്ടിട്ട് സ്പെയിനിലെ ഷോപ്പുകള്‍

മാഡ്രിഡ് : അന്താരാഷ്ട്ര ഉപരോധങ്ങളും, ആഭ്യന്തര സമരങ്ങളും തുടരുന്നതിനാല്‍ സ്പെയിനില്‍ പരക്കെ ആവശ്യവസ്തുക്കള്‍ക്ക് ഡിമാന്‍ഡ് കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. വില വര്‍ദ്ധനവും, ട്രക്ക് സമരത്തെ തുടര്‍ന്ന് വിതരണം തടസ്സപ്പെട്ടതും ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.

സ്‌പെയിനിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് ലോക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. അത്യാവശ്യ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്‌തേക്കാം എന്ന ഭയമാണ് ഇതിനു പിന്നില്‍.

പ്രമുഖ കമ്പനികളെല്ലാം വിതരണം നിര്‍ത്തിയിട്ടുണ്ട്. അത്യാവശ്യമായ ആവശ്യവസ്തുക്കള്‍ മാത്രം വാങ്ങി സൂക്ഷിക്കാന്‍ പ്രമുഖ കച്ചവട സ്ഥാപനങ്ങള്‍ ജനങ്ങളോട് ആവശ്യപെട്ടിട്ടുണ്ട്. ഷോപ്പുകള്‍ പെട്ടെന്ന് കാലിയാവുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

വിലകൂടിയ വസ്തുക്കള്‍ക്ക് സെക്യൂരിറ്റിയായി അലാറം ഘടിപ്പിച്ചാണ് ഓയില്‍ ബോട്ടിലുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുള്ളത്. ചില കടകളില്‍ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ലിമിറ്റ് വെച്ചിട്ടുണ്ട്.

റഷ്യ-ഉക്രൈന്‍ യുദ്ധമുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് സ്‌പെയിനെ രക്ഷിക്കാന്‍ സര്‍ക്കാറും യൂണിയനുകളും ശ്രമിക്കുന്നുണ്ട്.

Comments are closed.