head1
head 3
head2

യൂറോപ്യന്‍ യൂണിയനിലാകെ പതിനായിരത്തിലേറെപ്പേര്‍ക്ക് പുതിയ ജോലി നല്‍കുമെന്ന് ഫേസ്ബുക്ക്

ഡബ്ലിന്‍ : ഫേസ്ബുക്ക് യൂറോപ്യന്‍ യൂണിയനിലാകെ 10,000 -ലേറെപ്പേര്‍ക്ക് പുതിയ തൊഴിലുകള്‍ നല്‍കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കും ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുക. കമ്പനിയുടെ ഇഎംഇഎ ആസ്ഥാനം ഉള്ളതിനാല്‍ ഇതില്‍ ഗണ്യമായ എണ്ണവും അയര്‍ലണ്ടിലായിരിക്കുമെന്നാണ് കരുതുന്നത്. പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റാവേര്‍സ് നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനുള്ള യൂറോപ്യന്‍ പ്രതിഭകളെ കണ്ടെത്തുന്നതിനാണ് കമ്പനി ഈ ദീര്‍ഘകാല നിക്ഷേപം നടത്തുന്നത്.

വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പുതിയ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ തൊഴിലുകളെത്തുക.ഫേയ്‌സ്ബുക്ക് മുമ്പ് ഭൂരിഭാഗം നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. ഇതേ നയം തന്നെയായിരിക്കും പുതുതായി റിക്രൂട്ട് ചെയ്യുന്നവര്‍ക്കും ബാധകമാവുക. എന്‍ജിനീയറിംഗ്, പ്രോഡക്ട്, അനുബന്ധ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലായിരിക്കും പുതിയ ഒഴിവുകള്‍ വരിക.ഓഫീസിനും പുറത്തും നിയമനങ്ങളുണ്ടാകും.

പുതിയ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനുള്ള ഒരു യാത്രയിലാണ് ഫേസ്ബുക്കെന്ന് ഫേയ്‌സ്ബുക്ക് അയര്‍ലണ്ട് മേധാവി ഗാരെത് ലാംബെ വെളിപ്പെടുത്തി.

കമ്പനിയുടെ വളര്‍ച്ചയിലും വിജയത്തിലും ഫേയ്‌സ് ബുക്ക് അയര്‍ലണ്ട് നിര്‍ണ്ണായകമായ പങ്ക് വഹിച്ചതായി ഗാരെത് ലാംബെ പറഞ്ഞു. പുതിയ സര്‍ഗ്ഗാത്മക, സാമൂഹിക, സാമ്പത്തിക അവസരങ്ങളിലേക്കുള്ള ആക്‌സസ് തുറക്കാന്‍ മെറ്റാവേഴ്‌സിന് കഴിയുമെന്ന് ഫേയ്‌സ് ബുക്ക് വൈസ് പ്രസിഡന്റ് നിക്ക് ക്ലഗ്ഗ്, സെന്‍ട്രല്‍ പ്രോഡക്ട്‌സ് ജാവിയര്‍ ഒലീവിയന്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ്വര്‍ക്കിന് അതിന്റെ ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ വിവിധ തിരിച്ചടികളുണ്ടായതായി ഇവര്‍ വെളിപ്പെടുത്തി. അതുകൊണ്ട് ഒട്ടേറെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ ആക്സസ് ചെയ്യാനും കഴിയുന്നില്ല.

ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വാട്ട്സാപ്പിന് 225 മില്യണ്‍ പൗണ്ട് പിഴ ചുമത്തിയിട്ടുണ്ടെന്നും ഇരുവരും ബ്ലോഗില്‍ കുറിച്ചു. എന്നിരുന്നാലും മൂല്യങ്ങള്‍ കൈവിടാതെ മുന്നോട്ടുപോകുമെന്നും ഇവര്‍ പറഞ്ഞു.

Comments are closed.