head 3
head1
head2

യൂറോവിംഗ്‌സ്- ലുഫ്താന്‍സ ഗ്രൂപ്പ് മാള്‍ട്ടയില്‍ പുതിയ വിമാന കമ്പനി തുടങ്ങുന്നു

വലേറ്റ : യൂറോവിംഗ്‌സ്- ലുഫ്താന്‍സ ഗ്രൂപ്പും ചേര്‍ന്ന് മാള്‍ട്ടയില്‍ പുതിയ വിമാന കമ്പനി തുടങ്ങുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള യൂറോവിംഗ്‌സ് യൂറോപ്പ് ലിമിറ്റഡ് കമ്പനി ഇതിനായി എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. 2022 മാര്‍ച്ച് മുതല്‍ മാള്‍ട്ടയില്‍ കമ്പനി സ്ഥാപിക്കാനാണ് പദ്ധതിയെന്ന് യൂറോവിംഗ്‌സ് വ്യക്തമാക്കി.

ലുഫ്താന്‍സയുടെ സബ്സിഡിയറി സ്ഥാപനമാണ് യൂറോവിംഗ്സ്. യൂറോപ്പിനുള്ളില്‍ നേരിട്ടുള്ള ഫ്ളൈറ്റുകളിലാണ് ഇവര്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ലുഫ്താന്‍സ ഗ്രൂപ്പിന്റെ ബജറ്റ് എയര്‍ലൈനായാണിത് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള 50 -ലധികം രാജ്യങ്ങളിലായി 100 -ലധികം ഡസ്റ്റിനേഷനുകളാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മാള്‍ട്ടയില്‍ യൂറോവിംഗ്സിന് പ്രവര്‍ത്തനങ്ങളില്ല.

യൂറോവിംഗ്സ് യൂറോപ്പിന്റെ വിമാനങ്ങളെയും ജീവനക്കാരെയും പുതിയ കമ്പനിയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാരുമായി ബന്ധപ്പെട്ട യൂറോപ്പിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കമ്പനിയ്ക്കായി മാള്‍ട്ടയില്‍ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങളുണ്ടാകും. ഓഫീസും ഓണ്‍-സൈറ്റ് സ്റ്റാഫും 10 ജീവനക്കാരുള്ള ബിസിനസ്സ് സ്പേയ്സുമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.