head2
head 3
head1

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് തീപിടുത്തം; ഒരു സ്‌ഫോടനം യൂറോപ്പിനെ തകര്‍ക്കാന്‍ കരുത്തുള്ളതെന്ന് സെലന്‍സ്‌കി

കീവ് : റഷ്യന്‍ ആക്രമണത്തില്‍ യുറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് തീപിടിച്ചു. സപ്രോഷ്യ ആണവ നിലയത്തില്‍ നിന്ന് തീയും പുകയും ഉയരുകയാണ്. തീ അണയ്ക്കാന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കൊപ്പം മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, സൈറ്റ് സുരക്ഷിതമാക്കി, അതിന്റെ റിയാക്ടറുകള്‍ ‘സുരക്ഷിതമായി അടച്ചുപൂട്ടുകയാണെന്ന്’ യുഎസ് ഉദ്യോഗസ്ഥരും പറയുന്നുണ്ട്.

ഉടന്‍ തീ അണയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആണവ റിയാക്ടറിലേക്ക് തീ പടര്‍ വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. റഷ്യന്‍ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

സപ്രോഷ്യ ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടെങ്കില്‍ ലോകത്തെ തന്നെ വലിയ ദുരന്തങ്ങള്‍ക്ക് അത് കാരണമാകും. റയാക്ടര്‍ പൊട്ടിത്തെറിച്ചാല്‍ ചേര്‍ണോബിലനേക്കാള്‍ 10 മടങ്ങ് വലിയ ദുരന്തമായിരിക്കും സംഭവിക്കുക എന്ന് ഉക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

റഷ്യ ഉടന്‍ ആണവ നിലയത്തിലെ ആക്രമണം നിര്‍ത്തി, അഗ്‌നിശമന സേനാംഗങ്ങളെ അപകട മേഖലയില്‍ കടക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സപ്രോഷ്യയിലെ ആണവ നിലയത്തില്‍ നിന്നാണ് രാജ്യത്തിന്റെ ആണവ ഊര്‍ജത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത്. നിലവില്‍ റിയാക്ടറുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. പവര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത് എന്നാണ് അറിയുന്നത്.

ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആണവ രാജ്യമായ റഷ്യ തന്നെ ഉക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ ആക്രമണം തുടരുന്നത്.

വൈകി കിട്ടിയത്

പ്രാദേശിക സമയം രാവിലെ 6.20 ഓടെ തീ അണച്ചതായി ഉക്രെയ്‌നിലെ പ്രാദേശിക എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു, ആളപായമൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഹ്രസ്വമായ തീപിടുത്തത്തിന് ശക്തമായ ഉടനടി പ്രതികരണമുണ്ടായി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ‘അശ്രദ്ധമായ ഇത്തരം നടപടികള്‍ ഇപ്പോള്‍ യൂറോപ്പിന്റെ മുഴുവന്‍ സുരക്ഷയ്ക്കും ഭീഷണിയാകും’ എന്ന് ആരോപിച്ചു, അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ആഹ്വാനം ചെയ്തു.

ആക്രമണത്തെ അപലപിച്ച ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ലോകനേതാക്കളെ സഹായത്തിനായി അഭ്യര്‍ത്ഥിച്ചു.

ഒരു സ്‌ഫോടനം ഉണ്ടായാല്‍, അത് എല്ലാറ്റിന്റെയും അവസാനമാണ്, യൂറോപ്പിന്റെ അവസാനം, അദ്ദേഹം പറഞ്ഞു.

‘ഉടന്‍ യൂറോപ്യന്‍ നടപടിക്ക് മാത്രമേ റഷ്യന്‍ സൈന്യത്തെ തടയാന്‍ കഴിയൂ.’അതിനുള്ള നടപടികളാണ് വേണ്ടത് അദ്ദേഹം പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.