head1
head2
head 3

റഷ്യയ്ക്കെതിരായ ഉപരോധത്തില്‍ ഇളവുകള്‍ വരുത്തല്‍; മാനം കളയരുതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്

ബ്രസല്‍സ് : റഷ്യയ്ക്കെതിരായ ഉപരോധത്തില്‍ ഇളവുകള്‍ വരുത്തുന്നതിലൂടെ മാനം കളയരുതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോള. റഷ്യയില്‍ നിന്ന് എണ്ണ കയറ്റുമതി അനുവദിക്കുന്നതില്‍ ഒത്തുതീര്‍പ്പ് കരാര്‍ നേടുന്നതിന് ചേര്‍ന്ന യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗത്തിലാണ് മെറ്റ്‌സോള ഈ അഭ്യര്‍ഥന നടത്തിയത്. ഓയില്‍ നിരോധനത്തില്‍ നിന്നും ഹംഗറിയെ ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.

ഉക്രൈയ്‌ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കണമെന്ന് മെറ്റ്സോള പറഞ്ഞു. കാന്‍ഡിഡേറ്റ് പദവി നല്‍കുന്നത് ഉക്രൈയ്‌ന് പ്രതീക്ഷാദായകമാണെന്നും മെറ്റ്സോള പറഞ്ഞു. ജനാധിപത്യത്തിന്റെ ആഗോള ശക്തിയായി ഇ യു മാറേണ്ട ഒരു ഘട്ടത്തിലാണ് നമ്മളെന്നും അവര്‍ പറഞ്ഞു.

അംഗരാജ്യങ്ങള്‍ പ്രതിരോധ ബജറ്റുകള്‍ വര്‍ധിപ്പിക്കണം. സുരക്ഷയും പ്രതിരോധവും അതിവേഗം ചോദ്യമായി മാറുകയാണ്. നമുക്ക് സ്വയം പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടാകണം. ഒന്നിച്ച് മാത്രമേ മുന്നേറാനാകൂവെന്നും മെറ്റ്സോള പറഞ്ഞു.

വിശ്വസ്ഥതയില്ലാത്തവരില്‍ നിന്നും വിഷലിപ്തമായ ആശ്രിതത്വത്തില്‍ നിന്നും യൂറോപ്പിനെ അടര്‍ത്തിയെടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഗ്രീന്‍ ഡീല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണെന്ന് മെറ്റ്‌സോള പറഞ്ഞു.

Comments are closed.