head2
head 3
head1

യൂറോപ്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് കിവേ ഇന്ത്യന്‍ വിപണിയില്‍

ഹംഗേറിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കീവേ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. കെ ലൈറ്റ് 250V ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍, വിയസ്റ്റെ 300 മാക്‌സി-സ്‌കൂട്ടര്‍, സിക്സ്റ്റീസ് 300i സ്‌കൂട്ടര്‍ എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത് എന്ന് മോട്ടോറോയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2.99 ലക്ഷം രൂപയാണ് ഈ മോഡലുകളുടെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ CKD റൂട്ട് വഴി ഇന്ത്യയില്‍ കൊണ്ടുവരും. ടെസ്റ്റ് റൈഡുകള്‍ ഉടന്‍ ആരംഭിക്കുകയും ജൂണ്‍ ആദ്യത്തോടെ ഡെലിവറി ആരംഭിക്കുകയും ചെയ്യും.

ഇറ്റാലിയന്‍ ബ്രാന്‍ഡായ ബെനെല്ലിയുടെ മാതൃ കമ്പനി കൂടിയായ ചൈനയില്‍ നിന്നുള്ള ക്വിയാന്‍ജിയാങ് (ക്യുജെ) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണ് കീവേ. 2022ല്‍ ഇന്ത്യയില്‍ മൊത്തം എട്ട് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് കീവേ പദ്ധതിയിടുന്നത്.

വിയസ്റ്റെ 300 മാക്‌സി-സ്‌കൂട്ടര്‍ ഒരുപക്ഷേ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ശക്തമായ മാക്‌സ്-സ്‌കൂട്ടറുകളില്‍ ഒന്നായിരിക്കും. 1960-കളിലെ സ്‌കൂട്ടറുകളില്‍ നിന്നുള്ള സൂചനകള്‍ സ്വീകരിക്കുന്ന ഒരു റെട്രോ-സ്‌റ്റൈല്‍ സ്‌കൂട്ടറാണ് കീവേ സിക്സ്റ്റീസ് 300i.

Comments are closed.