head1
head 3
head2

വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ; യൂറോപ്യന്‍ യൂണിയനില്‍ പൊതു നിയമഭേദഗതി വന്നേക്കും

വലേറ്റ : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന് പൊതു നിയമഭേദഗതി വന്നേക്കും. ഇതു സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയാണ് യൂറോപ്യന്‍ കമ്മീഷന്‍. ഇയു അംഗരാജ്യത്ത് താമസിച്ച് ജോലി ചെയ്യുന്ന നോണ്‍ ഇയു തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന വിവിധ നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ടുവെയ്ക്കുന്നത്.

ഇ യുവിലെ ലോംഗ് ടേം റസിഡന്റ്സ് നിര്‍ദ്ദേശവും സിംഗിള്‍ പെര്‍മിറ്റ് നിര്‍ദ്ദേശവും ഇയുവില്‍ ദീര്‍ഘകാലമായി താമസിക്കുന്ന നോണ്‍ ഇയു തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തിന് ചില അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും ഈ നിര്‍ദ്ദേശങ്ങള്‍ അംഗരാജ്യങ്ങള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന് കമ്മീഷന്‍ വലിയിരുത്തുന്നു. ഇയു രാജ്യങ്ങള്‍ക്കുള്ളില്‍ സുഗമമായ യാത്രയും ഇവര്‍ക്ക് സാധ്യമാകുന്നില്ല.

നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ തൊഴിലാളികള്‍ക്കും പ്രവേശന നടപടിക്രമങ്ങള്‍ ലളിതമാക്കുകയെന്ന സിംഗിള്‍ പെര്‍മിറ്റ് നിര്‍ദ്ദേശവും രാജ്യങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിയമം പുനരവലോകനത്തിന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്.

ഇ.യുവില്‍ താമസിച്ച് ജോലി ചെയ്യുന്നതിനും തടസ്സരഹിതമായി യാത്ര ചെയ്യുന്നതിനും നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അവസരമൊരുക്കുന്നതിന് നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വേഗമേറിയതുമാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്.

Comments are closed.