head 3
head1
head2

ഈ വര്‍ഷം യൂറോപ്പിലാകെ കാട്ടുതീയില്‍ കത്തിയമര്‍ന്നത് 659,541 ഹെക്ടര്‍ ഭൂപ്രദേശങ്ങള്‍

കനത്ത വേനലും, തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളും മൂലം യൂറോപ്പില്‍ ഈ വര്‍ഷം വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 659,541 ഹെക്ടര്‍ ഭൂപ്രദേശങ്ങളാണ് കാട്ടുതീ മൂലം യൂറോപ്പിലാകെ കത്തിനശിച്ചതെന്ന് European Forest Fire Information System (EFFIS) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, ഫ്രാന്‍സ്, ക്രൊയേഷ്യ,ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെയാണ് കാട്ടതീ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

സ്‌പെയിനിലാണ് കാട്ടുതീ മൂലം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. 244,924 ഹെക്ടറോളം ഭൂമി സ്‌പെയിനില്‍ കത്തിനശിച്ചു. യൂറോപ്യന്‍ യൂണിയന്റെ Copernicus Atmosphere Monitoring Service (CAMS) ല്‍ നിന്നുള്ള സാറ്റലൈററ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് EFFIS ന്റെ റിപ്പോര്‍ട്ട്.

യൂറോപ്പിന്റെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ ഏറ്റവും കൂടുതല്‍ കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമാണ് ഇതെന്നും, പടിഞ്ഞാറന്‍ യൂറോപ്പിലെ ഭൂരിഭാഗം പ്രദേശങ്ങളും കാട്ടുതീ ഭീതിയിലാണെന്നും CAMS റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വരള്‍ച്ചയും, ഉയര്‍ന്ന താപനിലയും, യൂറോപ്പിനെയാകെ ബാധിച്ചതായും, ഈ മേഖലയിലെ മൊത്തത്തിലുള്ള സ്ഥിതി ആശങ്കാജനകമാണെന്നും EFFIS കോഡിനേറ്റര്‍ Jesus San-Miguel പറഞ്ഞു. കാട്ടുതീ ഉണ്ടാവുന്ന സീസണിന്റെ പകുതി മാത്രമേ നാം പിന്നിട്ടിട്ടുള്ളു എന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

2010 കാലം മുതല്‍ യൂറോപ്പിന്റെ മദ്ധ്യ മേഖലകളിലും വടക്കന്‍ മേഖലകളിലും വലിയ രീതിയില്‍ കാട്ടുതീ പടരുന്ന പ്രവണതയുണ്ടാവുന്നുണ്ട്, യൂറോപ്പിലെ തീപിടുത്തങ്ങള്‍ പ്രധാനമായും മെഡിറ്ററേനിയന്‍ മേഖലയിലെ രാജ്യങ്ങളിലായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍. കാട്ടുതീ സ്ഥിരമായി ഉണ്ടാവാത്ത മധ്യ, വടക്കന്‍ രാജ്യങ്ങളിലും ഈയടുത്തായി തീ പടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.