head2
head1
head 3

യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ ബാങ്കിംഗ് ഉപരോധം പുറത്തിറക്കി

ഐക്യരാഷ്ടസഭയുടെ നിലപാടും സഹായവും ഉക്രൈനൊപ്പം

ബ്രസല്‍സ് : ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്തികള്‍ ബ്രസല്‍സ് മരവിപ്പിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് അറിയിച്ചു .

വ്‌ളാഡ്മിര്‍ പുട്ടിന് എതിരെയുള്ള കീവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി യൂറോപ്യന്‍ യൂണിയന്‍ സ്വിഫ്റ്റ് പേയ്‌മെന്റ് സംവിധാനത്തില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ നീക്കാനും തീരുമാനമായിട്ടുണ്ടെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു

. പുതിയ നടപടികള്‍ പുടിന്റെ യുദ്ധ തന്ത്രത്തിനുള്ള ധനസഹായം തളര്‍ത്തും . അമേരിക്ക , ജര്‍മനി , ഫ്രാന്‍സ് ,ഇറ്റലി ,കാനഡ തുടങ്ങിയ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് തീരുമാനം . വില്‍പ്പന പരിമിതപ്പെടുത്തുന്നത് ഉള്‍പ്പടെ റഷ്യന്‍ പ്രഭുക്കന്മാരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഖ്യകക്ഷികള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി .സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ പരിമിതപ്പെടുത്തുന്ന നടപടിക്ക് ജര്‍മനി കൂടി ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുണ്ട് .

ഇടപാടുകളെക്കുറിച്ച് വേഗത്തിലും സുരക്ഷിതമായും ആശയവിനിമയം നടത്താന്‍ ബാങ്കുകളെ സഹായിക്കുന്ന സംവിധാനമാണ് സ്വിഫ്റ്റ് .ഇറ്റലി, ഹംഗറി ,സെപ്രസ് എന്നിവര്‍ സ്വിഫ്റ്റ് നിരോധനത്തെ എതിര്‍ത്തിരുന്നുവെങ്കിലും അന്താരാഷ്ട്ര രോഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ തീരുമാനത്തിലേക്കെത്തുകയായിരുന്നു .യൂറോപ്യന്‍ ബിസിനസുകളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ തെരഞ്ഞെടുത്ത ബാങ്കുകള്‍ക്ക് മാത്രമേ നിരോധനം ബാധകമാവൂ .600 ബില്യണ്‍ ഡോളറിലധികം വരുന്ന റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വിദേശ കരുതല്‍ ശേഖരം ആക്‌സസ് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്താന്‍ അധികാരികള്‍ സമ്മതിച്ചിട്ടുണ്ട് .

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ നാളെ വോട്ടെടുപ്പ് നടത്താനിരിക്കുകയാണ് . അഞ്ച് സ്ഥിരം കൗണ്‍സില്‍ അംഗങ്ങളായ റഷ്യ ,ചൈന ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,യു എസ് എന്നിവയിലാര്‍ക്കും വീറ്റോ ഉപയോഗിക്കാനാവില്ല .ഈ നീക്കങ്ങള്‍ക്കനുകൂലമായ ഒമ്പത് വോട്ടുകളാണ് ആവശ്യം .

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെക്കുറിച്ചുള്ള 193 അംഗ യു എന്‍ ജനറല്‍ അസംബ്ലി തിങ്കളാഴ്ച നടക്കുമെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു .1950 മുതല്‍ ജനറല്‍ അസ്സെംബ്‌ളിയുടെ 10 അടിയന്തര യോഗങ്ങള്‍ മാത്രമാണ് വിളിച്ചുകൂട്ടിയിട്ടുള്ളത് .മോസ്‌കോയുടെ അധിനിവേശത്തെ അപലപിക്കുന്ന സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ കരട് റഷ്യ വീറ്റോ ചെയ്തിരുന്നു .ചൈന ,ഇന്ത്യ ,യു എ ഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് . ബാക്കി 11 അംഗങ്ങള്‍ അനുകൂലിച്ചു .

ഉക്രൈനിലെ ക്രിമിയ മേഖല റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2014 മാര്‍ച്ചില്‍ യു എന്‍ ജനറല്‍ അസംബ്ലി ക്രിമിയയുടെ പദവി സംബന്ധിച്ച റഫറണ്ടം അസാധുവാണെന്നും പ്രഖ്യാപിച്ചു .ഇതിന് അനുകൂലമായി 100 വോട്ടുകളും എതിരായി 11 വോട്ടുകളുമാണ് ലഭിച്ചത് .യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇന്ന് ഉക്രൈന്‍ പ്രസിഡണ്ട് വ്‌ലോഡ്മിര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ച് എല്ലാ മാനുഷിക സഹായങ്ങളും നല്‍കാന്‍ ലോകം പദ്ധതിയിടുന്നതായി അറിയിച്ചു .

ഉക്രൈനിലെ സഹായപ്രവര്‍ത്തനങ്ങള്‍ക്ക് 1 ബില്യണ്‍ ഡോളറിലധികം ആവശ്യമാണെന്ന് യു എന്‍ ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്സ് വെള്ളിയാഴ്ച പറഞ്ഞു .റഷ്യന്‍ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കുമെതിരെ അമേരിക്ക ഉപരോധവും യാത്രാ നിരോധനവും നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു . രാജ്യത്തിന്റെ പരമാധികാര സമ്പത്ത് ഫണ്ടായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്‍മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് എം എസ് സാകി ട്വീറ്റ് ചെയ്തു.

Comments are closed.