head1
head 3
head2

സൗരോര്‍ജ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു

ഡബ്ലിന്‍: ഊര്‍ജ്ജ ഉത്പാദനത്തിനായി സൗരോര്‍ജ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു.

നിലവില്‍ റഷ്യയുടെ ഫോസില്‍ ഇന്ധനങ്ങളെയാണ് ഊര്‍ജാവശ്യങ്ങള്‍ക്കായി യൂറോപ്പ് ആശ്രയിക്കുന്നത്. ഊര്‍ജ ഉത്പാദനത്തിനായി ഫോസില്‍ ഇന്ധനങ്ങളെ ആശ്രിക്കുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍.

2030-ഓടെ യൂറോപ്യന്‍ യൂണിയന്റെ പകുതിയലധികം ഊര്‍ജ്ജ ഉത്പാദനവും പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളെ ആശ്രയിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

സ്വകാര്യ, വാണിജ്യ കെട്ടിടങ്ങളും വീടുകളിലും ഇതിന്റെ ഭാഗമായി സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും. 2025-ഓടെ 320 ജിഗാവാട്ടും, 2030-ഓടെ 600 ജിഗാവാട്ട് വൈദ്യുതിയുടെ ഉത്പാദനവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. സൗരോര്‍ജ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള ഒരു നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

റൂഫ് ടോപ്പുകളിലായി സ്ഥാപിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ വഴി ആകെ ആവശ്യമായത്തില്‍ 25% വൈദ്യുതി യൂറോപ്യന്‍ യൂണിയന് നേടാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Comments are closed.