head2
head1
head 3

259 യൂറോയ്ക്ക് ഒരുമാസം യൂറോപ്പിലാകെ ‘യാത്ര ചെയ്യാൻ’ അവസരമൊരുക്കി ഇന്റര്‍റെയില്‍ പാസുകള്‍

റോം : കുറഞ്ഞ ചെലവില്‍ യൂറോപ്പ് മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ അവസരമൊരുക്കുകയാണ് ഇന്റര്‍റെയില്‍ പാസുകള്‍.259 യൂറോയ്ക്ക് ഒരുമാസം പ്രായഭേദമില്ലാതെ യുകെ ഉള്‍പ്പെടെ യൂറോപ്പിലെ 33 രാജ്യങ്ങള്‍ കാണാനുള്ള ഓഫറാണ് ഇന്റര്‍റെയില്‍ പാസുകളുടെ സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് കൈവന്നിരിക്കുന്നത്.

പകുതിനിരക്കിലാണ് സഞ്ചാരപ്രിയര്‍ക്ക് യാത്ര ഓഫര്‍ ചെയ്തിരിക്കുന്നത്. ഈ മാസം പത്തിന് മുമ്പ് ബുക്ക് ചെയ്താല്‍ മൂന്നു മാസം വരെ യൂറോപ്പിലുടനീളം പരിധിയില്ലാതെ ‘യാത്ര ചെയ്യാൻ’ ഈ പാസ് അവസരമൊരുക്കുന്നു.രണ്ടു മാസം കറങ്ങണമെങ്കില്‍ പാസിന് 274 യൂറോ നല്‍കണം. 339 യൂറോ നല്‍കിയാല്‍ മൂന്നു മാസം യൂറോപ്പിലാകെ ;കറങ്ങാനാവും’. ഫ്‌ളാഷ് സെയിലില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ അടുത്ത 11 മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന സൗകര്യമുണ്ട്. അതിനാല്‍ യാത്ര സമ്മറിലോ വിന്ററിലോപ്ലാന്‍ ചെയ്യാം.

ഓസ്ട്രിയ, ബെല്‍ജിയം, ബോസ്‌നിയ-ഹെര്‍സഗോവിന, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, ഗ്രീസ്, ഹംഗറി, അയര്‍ലണ്ട്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മോണ്ടിനെഗ്രോ, നെതര്‍ലന്‍ഡ്‌സ് , നോര്‍ത്ത് മാസിഡോണിയ,നോര്‍വേ,പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇന്റര്‍ റെയില്‍ പാസുകള്‍ ഒരുക്കുന്നത്.

യാത്രക്കാര്‍ക്കുള്ള പൊതു വ്യവസ്ഥകള്‍

യൂറോപ്യന്‍ റസിഡന്റ്‌സിന് മാത്രമേ ഇന്റര്‍റെയില്‍ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനാകൂ. നോണ്‍-യൂറോപ്യന്‍ റസിഡന്റാണെങ്കില്‍, യാത്രയ്ക്ക് യുറെയില്‍ പാസ് ഉപയോഗിക്കണം.

ഇന്റര്‍റെയില്‍ ഗ്ലോബല്‍ പാസ് ഉപയോഗിച്ച് ഔട്ട്ബൗണ്ട് യാത്രയും ഇന്‍ബൗണ്ട് യാത്രയും സാധ്യമാകും.ഇതുമായി പങ്കാളിത്തമുള്ള ട്രയിന്‍, ഫെറി, പൊതുഗതാഗത കമ്പനികള്‍ എന്നിവകളിലെ യാത്രകള്‍ക്ക് മാത്രമേ ഇന്റര്‍റെയില്‍ പാസ് ഉപയോഗിക്കാനാകൂ.

ഹൈ സ്പീഡ്, നൈറ്റ് ട്രെയിനുകള്‍ക്കും റിസര്‍വേഷന്‍ ആവശ്യമാണ്. അതിനുള്ള ചെലവ് അഡീഷണലായി നല്‍കേണ്ടി വരും.

ഫസ്റ്റ് ക്ലാസ് പാസുകള്‍ ഉപയോഗിച്ച് ഒന്ന് , രണ്ട് ക്ലാസ് കാര്യേജുകളില്‍ യാത്ര ചെയ്യാം. സെക്കന്റ് ക്ലാസ് പാസുകള്‍ ഉപയോഗിച്ച് സെക്കന്റ് ക്ലാസ് കാര്യേജുകളില്‍ മാത്രമേ യാത്ര സാധ്യമാകൂ.

എല്ലാ ഇന്റര്‍റെയില്‍ പാസുകളും റീഫണ്ട് സൗകര്യങ്ങളുമുണ്ട്. അവ ഉപയോഗിക്കാനാവാതെ വന്നാല്‍ കൈമാറ്റം ചെയ്യാനുമാകും.

Only European residents can travel with an Interrail Pass.

കൂടുതൽ വിവരങ്ങൾക്ക് :https://www.interrail.eu/en/50th-anniversary/next-stop-big-adventure-sale

Comments are closed.