head 3
head2
head1

ഷെങ്കന്‍ വിസ അപേക്ഷ , ഓണ്‍ലൈനില്‍ മാത്രമാക്കുന്നു

ബ്രസ്സല്‍സ് : ഷെങ്കന്‍ വിസ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കാന്‍ നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ട് വെച്ച ഈ നിര്‍ദ്ദേശം യൂറോപ്യന്‍ പാര്‍ലമെന്റും കൗണ്‍സിലും അംഗീകരിക്കേണ്ടതുണ്ട്, എന്നാല്‍ മഹാമാരിക്ക് ശേഷം ടൂറിസം വരുമാനം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇത് അംഗീകരിക്കുമെന്നാണ് പരക്കെ പറയപ്പെടുന്നത്.

എന്താണ് ഷെങ്കന്‍ വിസ..?

6 മാസ കാലയളവിനിടയ്ക്ക് 90 ദിവസം വരെ 26 യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിനോ ബിസിനസ്സ് ആവശ്യങ്ങള്‍ക്കോ ( ജോലി ചെയ്യാന്‍ അനുവാദമില്ല ) താമസിക്കാനോ അനുവദിക്കുന്ന പ്രത്യേക വിസയാണ് ഷെങ്കന്‍ വിസ.

ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, ചൈന പോലെയുള്ള ഈ യൂ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഷെങ്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ വിസ ആവശ്യമാണ്, അതേസമയം ബ്രിട്ടന്‍, അമേരിക്ക പോലുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് ഷെങ്കന്‍ ആവശ്യമില്ല.

ഷെങ്കന്‍ വിസ ആവശ്യമുള്ള രാജ്യങ്ങളുടെ ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ മാറ്റം നിലവില്‍ വന്നാല്‍ ഷെങ്കന്‍ പ്രദേശത്തിന്റെ ഭാഗമായ രാജ്യങ്ങള്‍ ഈ സംവിധാനം ഉപയോഗിക്കും. ഇതില്‍ അയര്‍ലണ്ട് , ബള്‍ഗേറിയ, റൊമാനിയ, ക്രൊയേഷ്യ, സൈപ്രസ് (ഷെങ്കന്‍ വിസ നല്‍കാത്തവ) ഒഴികെയുള്ള EU രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു . യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളല്ലെങ്കിലും ഷെങ്കന്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച ഐസ്ലാന്‍ഡ്, നോര്‍വേ, Lichtenstein , സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയും പുതിയ സംവിധാനത്തിന്റെ ഭാഗമാകും.

ഷെങ്കന്‍ വിസക്കായുള്ള പേപ്പര്‍ അധിഷ്ഠിത പ്രക്രിയകള്‍ക്കായി അപേക്ഷകര്‍ കോണ്‍സുലേറ്റുകളിലേക്ക് പോകേണ്ടതുണ്ട്, ഈ നടപടിക്രമം മഹാമാരി സമയത്ത് അപേക്ഷകര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായി പരാതികളുയര്‍ന്നതിനു പിന്നാലെയാണ് യൂറോപ്യന്‍ കമ്മീഷന്‍ ഷെങ്കന്‍ വിസ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കാന്‍ നിര്‍ദ്ദേശിച്ചത്.

ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും വിസ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കുന്നില്ല എന്ന പോരായിമയും നിലവിലുണ്ട്.

Comments are closed.