head1
head 3
head2

ഡേവിഡ് സസ്സോളിയുടെ പിന്‍ഗാമിയായി റോബര്‍ട്ട മെറ്റ്‌സോള

റോം: അന്തരിച്ച ഡേവിഡ് സസ്സോളിയുടെ പിന്‍ഗാമിയായി ഇ-യു പാര്‍ലിമെന്റ് പ്രസിഡന്റ് സ്ഥാനത്ത് റോബര്‍ട്ട മെറ്റ്‌സോളയ്ക്ക് താത്കാലിക ചുമതല. ഇ-യു പാര്‍ലിമെന്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത ചൊവ്വാഴ്ച വരെയാണ് മെറ്റ്‌സോളയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിലെ നിലവിലെ വൈസ് പ്രസിഡന്റായ മെറ്റ്‌സോള മാള്‍ട്ടയെ പ്രതിനിധീകരിക്കുന്ന അംഗമാണ്.

ഇറ്റാലിയന്‍ സ്വദേശിയായ ഡേവിഡ് സസ്സോളി അടുത്തയാഴ്ച ഇ-യു പാര്‍ലിമെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.രോഗപ്രതിരോധശേഷി സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിട്ട അദ്ദേഹത്തെ ഡിസംബര്‍ 26 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഡേവിഡ് സസ്സോളി സ്ഥാനമൊഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റോബര്‍ട്ട മെറ്റ്‌സോളയെത്തന്നെ പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഡേവിഡ് സസ്സോളിയുടെ മരണവാര്‍ത്ത ഹൃദയഭേദകമായിരുന്നുവെന്നുും, യൂറോപ്പിന് അതിന്റെയൊരു നായകനെയാണ് നഷ്ടപ്പെട്ടതെന്നും മെറ്റ്‌സോള കഴിഞ്ഞ ദിവസം പറഞ്ഞു. ലോകത്തെ മികച്ച ഒരു ഇടമാക്കി മാറ്റാനായി തന്റെ ജീവിതം അര്‍പ്പിച്ച വ്യക്തിയാണ് സസ്സോളിയെന്നും മെറ്റ്‌സോള പറഞ്ഞു.

Comments are closed.