head1
head 3
head2

ഗ്യാസിനായി റഷ്യയുടെ പിന്നാലെ പോകുന്നത് ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ഐഇഎ ഉപദേശം

ബ്രസല്‍സ് : ഗ്യാസിനായി റഷ്യയുടെ പിന്നാലെ പോകുന്നത് ഒഴിവാക്കുന്നതിന് തന്ത്രങ്ങളും പദ്ധതികളും മെനയുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഊര്‍ജ്ജ സംരക്ഷണം, പുനരുപയോഗ ഊര്‍ജ്ജം പ്രയോജനപ്പെടുത്തല്‍ മറ്റ് വിതരണക്കാരെ കണ്ടത്തല്‍ തുടങ്ങിയ പത്തിന കര്‍മ്മ പരിപാടികളാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) മുന്നോട്ടുവെച്ചിട്ടുള്ളത്. അതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യയുടെ ഗ്യാസ് ഇറക്കുമതി മൂന്നിലൊന്ന് കുറയ്ക്കാനാകുമെന്ന് ഏജന്‍സി പറയുന്നു.

നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ പാചകവാതകത്തിന്റെ 40% ഗ്യാസ് ആവശ്യത്തിനും ബ്ലോക്കിലെ ഏറ്റവും വലിയ വിതരണക്കാരനായ റഷ്യയെയാണ് ആശ്രയിക്കുന്നത്. റഷ്യയൊഴികെ 31 വ്യാവസായിക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഐഇഎ.

റഷ്യയെ അകറ്റിനിര്‍ത്താന്‍ മാര്‍ഗ്ഗമുണ്ടെന്ന് ഐഇഎ

റഷ്യ സാധാരണയായി വിതരണം ചെയ്യുന്ന ഗ്യാസിന്റെ 20% (30 ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബിസിഎം) ഖത്തര്‍, യുഎസ് തുടങ്ങിയയിടങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ കഴിയുമെന്ന് ഏജന്‍സി പറഞ്ഞു. ഊര്‍ജ കാര്യക്ഷമതാ നടപടികള്‍ രൂപീകരിക്കണം. ഉപഭോക്താക്കള്‍ 1 ഡിഗ്രി സെല്‍ഷ്യസ് തെര്‍മോസ്റ്റാറ്റുകള്‍ ഉപേക്ഷിക്കുന്നതിലൂടെ മാത്രം പ്രതിവര്‍ഷം 10 ബിസിഎം വാതകം ലാഭിക്കാനാകുമെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ ഒത്തൊരുമയോടെ നടപ്പാക്കിയാല്‍ യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ വാതക ഇറക്കുമതി 50 ബില്യണ്‍ ക്യുബിക് മീറ്ററിലധികം കുറയ്ക്കാന്‍ കഴിയും. കാറ്റ്, സൗരോര്‍ജ്ജ പദ്ധതികള്‍ ത്വരിതപ്പെടുത്തണം. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക എന്നിവയോടെ 2030 ഓടെ ഇയുവിന് വാതകത്തെ ആശ്രയിക്കുന്നത് 23%മായി കുറയ്ക്കാനാകുമെന്നും ഏജന്‍സി പറയുന്നു. എന്നാല്‍ ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശമാണ് മാറി ചിന്തിക്കാന്‍ യൂണിയനെ പ്രേരിപ്പിച്ചത്. എന്നാല്‍ അധിനിവേശം പൈപ്പ്‌ലൈന്‍ വഴിയുള്ള റഷ്യന്‍ വാതക കയറ്റുമതിയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ സ്ഥാപനമായ ഗാസ്‌പ്രോം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദീര്‍ഘകാല കരാറുകളും നിറവേറ്റിയതായും ഗാസ്‌പ്രോം അറിയിച്ചു.

റഷ്യന്‍ ഗ്യാസ് വിതരണത്തിലെ അനിശ്ചിതത്വം നേരിടാന്‍ യൂറോപ്പ് എളുപ്പത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഐഇഎഎക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുമായി പുതിയ വാതക കരാറുകളില്‍ ഒപ്പുവെയ്ക്കരുത്. മിനിമം ഗ്യാസ് മാത്രം ഏറ്റെടുത്താല്‍ മതിയാകുമെന്നും ഐഇഎ പറയുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.