head2
head 3
head1

യൂറോപ്യന്‍ യൂണിയനില്‍ റോമിംഗ് സര്‍ചാര്‍ജ്ജ് നിരോധനം 2032 വരെ നീട്ടി

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് യൂറോപ്യന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നതിന് റോമിംഗ് സര്‍ചാര്‍ജ് നല്‍കേണ്ടതില്ലെന്ന തീരുമാനം പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടി. റസിഡന്റ് പെര്‍മിറ്റോ, പൗരത്വമോ ഉള്ള യൂറോപ്യന്‍ രാജ്യത്തെന്ന പോലെ ഇനി റോമിംഗ് ചാര്‍ജ്ജില്ലാതെ യൂണിയനിലെവിടെയും സഞ്ചരിക്കാം, സംസാരിക്കാം.

ഇയുവിലെ ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നാണ് ‘റോം ലൈക്ക് അറ്റ് ഹോം’ പദ്ധതി.

നിലവിലെ നിയന്ത്രണം ജൂണില്‍ അവസാനിക്കാനിരിക്കെയാണ് പദ്ധതി നീട്ടുന്നതിനുള്ള യൂറോപ്യന്‍ കൗണ്‍സില്‍ തീരുമാനം വന്നത്. ഇതനുസരിച്ച് 2032 വരെ ഇനി റോമിംഗ് ഒരു പ്രശ്നമേയല്ല.

ഓരോ ഗുണഭോക്താവിനും ആഭ്യന്തര പ്ലാനുകളില്‍ ഈടാക്കുന്ന അതേ നിരക്കില്‍ മറ്റ് ഇയു രാജ്യങ്ങളില്‍ കോളുകള്‍ ചെയ്യാനും ടെക്സ്റ്റുകളയയ്ക്കാനും ഡാറ്റ ഉപയോഗിക്കാനും അനുവദിക്കുന്നതാണ് ഈ പദ്ധതി.

ഉപഭോക്താക്കള്‍ക്കുള്ള ഇയുവിന്റെ ഏറ്റവും വലിയ ഉപഹാരമാണ് ഈ തീരുമാനമെന്ന് ബിഇയുസിയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഉര്‍സുല പാച്ച്ല്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂണിയന്‍ വിട്ട ബ്രിട്ടനിലെ നിരവധി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ റോമിംഗ് ചാര്‍ജുണ്ട്. മൂന്ന് ബ്രിട്ടീഷ് ടെലികോം ഓപ്പറേറ്റര്‍മാമാര്‍ റോമിംഗ് ഫീസ് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലം ഇയു സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രതിദിനം ശരാശരി രണ്ട് പൗണ്ട് അധികം നല്‍കേണ്ടി വരും.

Comments are closed.