head1
head 3
head2

ഇയൂ പാസ്പോര്‍ട്ട് സ്‌കാന്‍ സംവിധാനവും 7 യൂറോ വിസയും പ്രാബല്യത്തില്‍ വരാന്‍ വൈകുമെന്ന് യൂറോപ്പ്യന്‍ കമ്മീഷന്‍

ബ്രസെല്‍സ്: ഈ യൂ രാജ്യങ്ങളില്‍ 2022-ല്‍ പ്രാബല്യത്തില്‍ വരാനിരുന്ന രണ്ട് പ്രധാന മാറ്റങ്ങള്‍ – പാസ്പോര്‍ട്ട് സ്‌കാനിംഗ് സംവിധാനവും €7 വിസയും – അടുത്ത വര്‍ഷത്തേക്ക് നീട്ടിയാതായി യൂറോപ്പ്യന്‍ കമ്മീഷന്‍ അറിയിച്ചു. ഈ വര്‍ഷം നടപ്പിലാക്കാനിരുന്ന EES (Entry/Exit System) , ETIAS (European Travel Information and Authorisation System) എന്നീ സംവിധാനങ്ങളാണ് 2023 ലേക്ക് മാറ്റിയത്.

ഈ യൂ ഇതര രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു ഓട്ടോമേറ്റഡ് ഐടി സംവിധാനമാണ് EES (Entry/Exit System) , സന്ദര്‍ശകര്‍ ഓരോ തവണ EU വിലേക്കു പ്രവേശിക്കുമ്പോഴും . പേര്, യാത്രാ രേഖയുടെ തരം, ബയോമെട്രിക് ഡാറ്റ (വിരലടയാളങ്ങള്‍, ഫോട്ടോ), Entry,Exit തീയതി ,സ്ഥലം , തുടങ്ങിയ കാര്യങ്ങള്‍ EES രജിസ്റ്റര്‍ ചെയ്യപ്പെടും.

ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും യൂറോപ്യന്‍ പൗരന്മാരുടെ സുരക്ഷ സംരക്ഷിക്കുന്നതിനും EES സംവിധാനം വഴിയൊരുക്കും. ഡോക്യുമെന്റ്, ഐഡന്റിറ്റി തട്ടിപ്പ് കേസുകള്‍ എന്നിവയെ തിരിച്ചറിയുന്നതിനൊപ്പം കൂടുതല്‍ എളുപ്പത്തില്‍ യാത്ര ചെയ്യാനും പുതിയ EES സംവിധാനം സഹായിക്കും.

വിസയില്ലാതെ ഈ യൂ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ചില രാജ്യക്കാരുണ്ട് ഉദാഹരണത്തിന് British, American, Canadian, Australian എന്നിവര്‍ ഇവര്‍ക്ക് 90 ദിവസം മാത്രേ ഈ യൂ രാജ്യങ്ങളില്‍ ചിലവഴിക്കാന്‍ സാധിക്കു..ഇവരുടെ എന്‍ട്രി, എക്സിറ്റ് തീയതി പരിശോധിക്കുക വഴി അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനും സാധിക്കും.

റസിഡന്‍സി പെര്‍മിറ്റോ വിസയോ ഉള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള നോണ്‍-ഇയു പൗരന്മാരെ ഇത് ബാധിക്കില്ല.

ETIAS സംവിധാനം..?

EU രാജ്യത്തേക്കുള്ള എല്ലാ EU ഇതര സന്ദര്‍ശകര്‍ക്കും ETIAS സംവിധാനം ബാധകമാകും – ഉദാ ടൂറിസ്റ്റുകള്‍, സെക്കന്റ് ഹോം ഓണേഴ്സ്, കുടുംബത്തെ സന്ദര്‍ശിക്കാനെത്തുന്നവര്‍, ഹ്രസ്വകാല ജോലി ചെയ്യുന്ന ആളുകള്‍.

സന്ദര്‍ശകര്‍ വിസയ്ക്കായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയും 7 യൂറോ ഫീസ് നല്‍കുകയും വേണം. വിസയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും കൂടാതെ ഒന്നിലധികം യാത്രകള്‍ക്ക് ഉപയോഗിക്കാമെന്ന മെച്ചവും ഇതിനുണ്ട്.റസിഡന്‍സി കാര്‍ഡോ വിസയോ ഉള്ള ഒരു EU രാജ്യത്തെ താമസക്കാര്‍ക്ക് ഇതിന്റെ ആവശ്യമില്ല.

Comments are closed.