head 3
head1
head2

നോണ്‍ ഇയു പൗരന്മാര്‍ക്ക് ദീര്‍ഘകാല റസിഡന്‍സി പദവി നഷ്ടപ്പെടാതിരിക്കാന്‍ മാര്‍ഗമൊരുക്കി ഇയു നീതിന്യായ കോടതി

ബ്രസല്‍സ് : ഒരു വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങളെങ്കിലും സ്ഥലത്തുണ്ടായിരുന്നാല്‍ നോണ്‍ ഇയു പൗരന്മാര്‍ക്ക് ദീര്‍ഘകാല റസിഡന്‍സി പദവി നഷ്ടപ്പെടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ കോടതിയുടെ നിര്‍ണ്ണായക വിധി. ദീര്‍ഘകാല റസിഡന്‍സ് നേടിക്കഴിഞ്ഞവര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ സ്ഥിരമായ താമസസ്ഥലം ഉണ്ടായിരിക്കേണ്ട ആവശ്യമില്ലെന്നാണ് സുപ്രധാന വിധിയിലൂടെ യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതി വ്യക്തമാക്കിയത്.

നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ദീര്‍ഘകാല റസിഡന്‍സി പദവിക്ക് അപേക്ഷിക്കണമെങ്കില്‍
2016ല്‍ പ്രാബല്യത്തില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം, ഒരു രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് നിയമപരമായി ജീവിക്കേണ്ടതുണ്ട്. ഈ പദവി ലഭിക്കുന്നതിന് സ്ഥിരം വരുമാന സ്രോതസ്സ് ഉണ്ടാകണമെന്നതുള്‍പ്പടെ വേറെയും വ്യവസ്ഥകളുണ്ട്. പദവി ലഭിച്ച ഈ വ്യക്തി തുടര്‍ച്ചയായി 12 മാസം ഇയുവില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ റസിഡന്‍സി സ്റ്റാറ്റസും നഷ്ടമാകും. ഈ കാലയളവ് നീട്ടിനില്‍കാനും അസാധാരണമായ സാഹചര്യങ്ങള്‍ പരിഗണിക്കാനും അംഗരാജ്യങ്ങള്‍ക്കും അധികാരവും നല്‍കിയിരുന്നു.

എന്നാല്‍, എന്തുകൊണ്ടാണ് 12 മാസ കാലയളവ് നിശ്ചയിച്ചതെന്ന് ഇയുവിന്റെ ഇതുസംഭവിച്ച പ്രാരംഭ നിര്‍ദ്ദേശം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴാണ് ഇക്കാര്യത്തില്‍ കോടതി വ്യക്തത വരുത്തുന്നത്.

ഓസ്ട്രിയയില്‍ കഴിയുന്ന കസാഖ് പൗരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധിയുണ്ടായത്. ഒരു വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നുള്ളു എന്ന കാരണത്താല്‍ റസിഡന്‍സി പദവി വിയന്ന നിഷേധിച്ചതിനെതിരെയാണ് ലോക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഇയു കോടതിയോട് അപേക്ഷിക്കുകയായിരുന്നു.

റസിഡന്‍സി പദവി നഷ്ടപ്പെടുന്നത് തടയുന്നതിന് കുറച്ച് ദിവസത്തേക്കുള്ള ശാരീരിക സാന്നിധ്യം മതിയാകുമോ, അംഗരാജ്യത്ത് സ്ഥിരമായ താമസസ്ഥലമോ കേന്ദ്രമോ പോലുള്ള അധിക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമോ എന്ന് വ്യക്തമാക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഇയു കോടതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതിയുടെ വിധി വന്നത്.

Comments are closed.