head1
head2
head 3

മാള്‍ട്ടയും അയര്‍ലണ്ടുമുള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ‘കൂട്ടുവെട്ടി’ റഷ്യ

വലേറ്റ : സാമ്പത്തിക ഉപരോധങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ മാള്‍ട്ടയുള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് കൂട്ടുവെട്ടി റഷ്യയുടെ പ്രതികരണം. ‘സൗഹൃദ രഹിത’ രാജ്യങ്ങളുടെ പട്ടികയും റഷ്യ പുറത്തിറക്കി.

കൂട്ടില്ലാത്തവരുടെ പട്ടിക

റഷ്യയ്ക്കും റഷ്യന്‍ കമ്പനികള്‍ക്കും പൗരന്മാര്‍ക്കും എതിരെ സൗഹൃദപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശ രാജ്യങ്ങളേയും പ്രദേശങ്ങളേയും ലിസ്റ്റ് ചെയ്തതായി മോസ്‌കോ അറിയിച്ചു. ഓസ്‌ട്രേലിയ, അല്‍ബേനിയ, അന്‍ഡോറ, യുകെ, ജേഴ്‌സി, അംഗുവില്ല, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ജിബ്രാള്‍ട്ടര്‍, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, ഐസ്ലാന്‍ഡ്, കാനഡ, ലിച്ചെന്‍സ്റ്റീന്‍, മൈക്രോനേഷ്യ, മൊണാക്കോ, ന്യൂസിലാന്‍ഡ്, നോര്‍വേ, റിപ്പബ്ലിക് ഓഫ് കൊറിയ, സാന്‍ മരിനോ, നോര്‍ത്ത് മാസിഡോണിയ, സിംഗപ്പൂര്‍, യുഎസ്എ, തായ്വാന്‍ (ചൈന), ഉക്രെയ്ന്‍, മോണ്ടിനെഗ്രോ, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍ എന്നിവയാണ് പട്ടികയിലുള്ളത്.

ഫോറിന്‍ ക്രഡിറ്റേഴ്സിനോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് റഷ്യ ഈ ലിസ്റ്റും ഉത്തരവും പുറത്തിറക്കിയത്. റഷ്യന്‍ പൗരന്മാരുടെയും കമ്പനികളുടെയും രാജ്യത്തിന്റെയും വിദേശ കടക്കാര്‍ക്ക് ബാധ്യത റൂബിളില്‍ പണം നല്‍കാന്‍ ഈ ഉത്തരവിലൂടെ കഴിയും.

അതിനായി റഷ്യന്‍ ബാങ്കിനോട് വിദേശ കടക്കാരന്റെ പേരില്‍ ഒരു പ്രത്യേക റൂബിള്‍ അക്കൗണ്ട് ‘സി’ സൃഷ്ടിക്കാന്‍ ഉത്തരവ് ആവശ്യപ്പെടുന്നു. പേമെന്റ് തീയതിയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ വിനിമയ നിരക്കില്‍ റൂബിളിന് തുല്യമായ പേയ്മെന്റുകള്‍ കൈമാറാനും ആവശ്യപ്പെടാനാകും. ഈ താല്‍ക്കാലിക നടപടിക്രമം പ്രതിമാസം 10 മില്യണ്‍ റുബിളില്‍ കൂടുതലുള്ള പേയ്‌മെന്റുകള്‍ക്കാണ് ബാധകമാക്കിയിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം റഷ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.