head 3
head1
head2

യൂറോപ്പില്‍ ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു, കാലി തീറ്റയും മുടങ്ങുന്നു

വാഴ്‌സോ : റഷ്യന്‍ അധിനിവേശം യൂറോപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സംഘര്‍ഷം വലിയ തോതില്‍ ഊര്‍ജ്ജ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

സ്‌പെയിനിലെ കാര്‍ഷിക വിപണി, ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഉല്പാദന നിരക്കുകള്‍ എന്നിവയെ യുദ്ധം ബാധിച്ചിട്ടുണ്ട്. മാത്രമല്ല, ഉക്രൈനിലെ ദുരിതങ്ങളും, സാമ്പത്തിക അസ്ഥിരതയുമെല്ലാം യൂറോപ്പിനെ പിടിച്ചുകുലുക്കുന്നു.

വിതരണങ്ങള്‍ തടസ്സപ്പെടുന്നതും, ഉപരോധ നയങ്ങളും സംരംഭകര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

‘യുക്രൈന്‍ യുദ്ധം ഇനിയും നീണ്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല’ സ്പാനിഷ് പോര്‍ക്ക് കര്‍ഷകനായ ലോറെന്‍സോ റിവേര പറയുന്നു.

അനിയന്ത്രിതമായ വിലക്കയറ്റം പൊതുജനങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ട്. വൈദ്യുതി, ഇന്ധനം, തീറ്റ തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്ക് ഡിമാന്‍ഡും വിലയും കൂടുന്നത് കാരണം ബിസിനസ്സ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് സംരംഭകര്‍.

പന്നിത്തീറ്റയുടെ കാര്യത്തില്‍ യൂറോപ്പ് ആശ്രയിക്കുന്നത് ഉക്രൈനെയാണ്. ചോളം ഉത്പാദനം കുറയുന്നതോടെ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് പന്നിത്തീറ്റ എത്തി. ചില ഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നതും, കയറ്റുമതി നിര്‍ത്തിയതുമെല്ലാം കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കി.

സ്പാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/BgcwBGkXndt5fu1IlCzdHp

Comments are closed.