head2
head1
head 3

എമ്പുരാന്‍ ‘റെഡി ഫോര്‍ ലോഞ്ച്’ : സര്‍പ്രൈസ് നല്‍കി മുരളി ഗോപി

മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപി. തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രം ‘എല്‍ 2: റെഡി ഫോര്‍ ലോഞ്ച്’ എന്ന അടിക്കുറുപ്പോടുകൂടി പ്രേക്ഷകര്‍ക്കായി മുരളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ല്‍ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നല്‍കുന്നു.

2019-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിയ പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Comments are closed.