head 3
head2
head1

ആകാംക്ഷയുണര്‍ത്തി സൗബിന്‍ നായകനാകുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലര്‍

പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൗബിന്റെ വ്യത്യസ്തമായ ലുക്കും അഭിനയവുമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ് . പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ തന്നെയാണ് ചിത്രം എത്തുകയെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ.എച്ച്.ഡി.ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്കുണ്ട്. പൊലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ക്യാരക്ടര്‍ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗബിന്‍ ഒരു തോക്കില്‍ തിര നിറയ്ക്കുന്ന രം?ഗമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

Comments are closed.