head 3
head1
head2

ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് വിശ്വാസവോട്ടെടുപ്പില്‍ വിജയം; എങ്കിലും അധികാരത്തില്‍ തുടര്‍ന്നേക്കില്ലെന്ന് സൂചനകള്‍

റോം : ഇറ്റാലിയന്‍ സെനറ്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയ്ക്ക് വിജയം. തല്ക്കാലം മുഖം രക്ഷിച്ച് വിശ്വാസവോട്ട് നേടിയെങ്കിലും ,ഡ്രാഗി അധികാരത്തില്‍ തുടര്‍ന്നേല്‍ക്കില്ലെന്നാണ് സൂചനകള്‍.

ഐക്യത്തിനായുള്ള ശ്രമങ്ങള്‍ അവസാനവട്ടം വരെ തുടര്‍ന്നെങ്കിലും ഭരണകക്ഷിയിലെ മൂന്ന് പാര്‍ട്ടികളില്‍ നിന്നുള്ള – 5-സ്റ്റാര്‍ മൂമെന്റ് ; മധ്യ-വലത് ഫോര്‍സ ഇറ്റാലിയയും തീവ്ര വലതുപക്ഷ ലീഗ്- സെനറ്റര്‍മാര്‍ മുമ്പ് അറിയിച്ചിരുന്നത് പോലെ തന്നെ വോട്ടിംഗ് ബഹിഷ്‌കരിച്ചു.

ഇന്ന് രാവിലെ , ഡ്രാഗി സെനറ്റിനെ അഭിസംബോധന ചെയ്തു. യൂറോപ്യന്‍ യൂണിയന്‍, നാറ്റോ, ഉക്രെയ്ന്‍ എന്നിവയ്ക്കുള്ള തന്റെ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ഡ്രാഗി തന്റെ സര്‍ക്കാര്‍ ആരംഭിച്ച സാമ്പത്തിക, നീതിന്യായ പരിഷ്‌കാരങ്ങള്‍ കാലാകാലങ്ങളില്‍ കൊണ്ടുവരുന്നത് പൂര്‍ണ്ണമായും ആവശ്യമാണെന്ന് അവകാശപ്പെടുകയും ചെയ്തു.

പുനരുപയോഗ ഊര്‍ജത്തിലും ഹരിത സൗഹൃദ പദ്ധതികളിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ താന്‍ പൂര്‍ണ പ്രതിജ്ഞാബദ്ധനാണെന്നും ചില പരിഷ്‌കാരങ്ങളോടെയാണെങ്കിലും പൗരന്മാരുടെ ക്ഷേമം കൂടുതല്‍ നല്ല മാര്‍ഗങ്ങളോടെ നിലനിര്‍ത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് തന്റെ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹം സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു

മധ്യ-വലതുപക്ഷ സഖ്യം വിട്ടുനിന്നതിനാല്‍ വിശ്വാസവോട്ട് 95 വോട്ടുകള്‍ക്ക് മാത്രമാണ് പാസായത്.

ഇന്ന് (ജൂലൈ 21 ന്) ഡ്രാഗി രാജിവെക്കുമെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Comments are closed.