head1
head 3
head2

ഉക്രെയ്‌നില്‍ നിന്നുള്ള ധാന്യ കയറ്റുമതി തടയുന്നത് ആശങ്കാജനകമെന്ന് മാര്‍പാപ്പ

റോം: ഉക്രെയ്‌നില്‍ നിന്നുള്ള ധാന്യ കയറ്റുമതി തടയരുതെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റഷ്യ ഇതിന് മറുപടിയായി ഉക്രേനിയന്‍ തുറമുഖങ്ങളിലെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും തുടര്‍ന്ന് ലോകത്താകമാനം ധാന്യം, പാചക എണ്ണ, വളം, ഊര്‍ജ്ജം എന്നിവയുടെ വില കുതിച്ചുയരുകയും ചെയ്തു.

ലോകം ആഗോള ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രധാന ഭക്ഷ്യ ധാന്യമായ ഗോതമ്പ് യുദ്ധായുധമാക്കരുതെന്ന് റഷ്യയോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്.

ദശലക്ഷക്കണക്കിന് ആളുകളാണ് ഉക്രൈനില്‍ നിന്നുള്ള ഗോതമ്പിനെ ആശ്രയിക്കുന്നത്. ഉക്രെയ്‌നില്‍ നിന്നുള്ള ധാന്യ കയറ്റുമതി തടയുന്നത് വളരെ ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കും പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളില്‍. ”ഈ പ്രശ്‌നം പരിഹരിക്കാനും ഭക്ഷണത്തിനുള്ള മനുഷ്യാവകാശം ഉറപ്പുനല്‍കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.” ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

Comments are closed.