head2
head 3
head1

തുര്‍ക്കിയിലെ ദന്ത ചികില്‍സ ഭാഗ്യ പരീക്ഷണമെന്ന് മാള്‍ട്ടയിലെ ഡോക്ടര്‍മാര്‍

വലേറ്റ : കുറഞ്ഞ ചെലവില്‍ ദന്തസംരക്ഷണ ചികില്‍സയ്ക്കായി ആളുകള്‍ യൂറോപ്പിന് പുറത്തേയ്ക്ക് പോകുന്നത് ‘ഫാഷനാക്കുന്നു’. എന്നാല്‍ ഈ ഫാഷന്‍ പല്ലുകളുടെ സൗന്ദര്യമല്ല പല്ലുകളെത്തന്നെയും തകര്‍ക്കുന്നതാണെന്ന് മാള്‍ട്ടയിലെ മാറ്റര്‍ ഡീ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. തുര്‍ക്കിയിലുള്‍പ്പടെ പല്ല് നന്നാക്കാന്‍ പോയി പുലിവാല്‍ പിടിച്ച നിരവധിയാളുടെ കഥകള്‍ മാറ്റര്‍ ഡീ ഹോസ്പിറ്റലിനറിയാം.

തുര്‍ക്കിയിലെ ഓണ്‍ലൈനിലൂടെയുള്ള ഇത്തരം ദന്ത ചികില്‍സാ സംവിധാനങ്ങള്‍ ഏറെ ജനപ്രീതി നേടിയതാണ്. പല്ലുകളില്‍ ക്രൗണ്‍ ഫിറ്റ് ചെയ്യുന്നതാണ് ഏറ്റവും ജനപ്രിയമായ രീതി. പല്ലുകളില്‍ ടൂത്ത് ക്യാപ്സ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ചില ഘട്ടങ്ങളില്‍ സങ്കീര്‍ണ്ണമാകാറുള്ളത്. അങ്ങനെ വന്നാല്‍ രോഗികള്‍ക്ക് ചികിത്സ തേടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഓണ്‍ലൈന്‍ ചികില്‍സാ പിഴവുമൂലം ഒരു വര്‍ഷമായി ഭക്ഷണം കഴിക്കാന്‍ പറ്റാത്തവരുണ്ടെന്നും ഇവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ചിലര്‍ പ്രശ്ന പരിഹാരത്തിനായി വീണ്ടും തുര്‍ക്കിയ്ക്ക് പോയെങ്കിലും പണനഷ്ടം മാത്രമായിരുന്നു വിധിയത്രെ.

Comments are closed.