head2
head 3
head1

മള്‍ട്ടിവേഴ്‌സിന്റെ മായിക ലോകവുമായി ഡോക്ടര്‍ സ്‌ട്രേഞ്ച്-2 ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

റോം: പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഡോക്ടര്‍ സ്‌ട്രേഞ്ച്-ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസ്സ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നുളള ഇരുപത്തി എട്ടാമത്തെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ സാം റൈമിയാണ്. മെയ് ആറിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത്.

സ്‌പൈഡര്‍മാന്‍ നോ വേ ഹോം തീര്‍ത്ത ആവേശം കെട്ടടങ്ങും മുന്‍പാണ് മാര്‍വലില്‍ നിന്നും മറ്റൊരു വിസ്മയചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മള്‍ട്ടിവേഴ്‌സ് എന്ന ആശയത്തിന്റെ വിവിധ തലങ്ങള്‍ സ്‌പൈഡര്‍മാന്‍ നോ വേ ഹോം അടക്കമുള്ള ചിത്രങ്ങളിലൂടെയും വിവിധ സീരീസുകളിലൂടെയും മാര്‍വല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍ സ്‌ട്രേഞ്ച്-2 വിലൂടെ ഇത് പൂര്‍ണ്ണതയിലെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ ആവേശവും ഇരട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ ഇതിന് മുന്‍പ് തന്നെ പുറത്തുവിട്ടിരുന്നു.

മുന്‍ മാര്‍വല്‍ ചിത്രങ്ങളില്‍ ഡോക്ടര്‍ സറ്റീഫന്‍ സ്‌ട്രേഞ്ചിനെ അവതരിപ്പിച്ച ബെനഡിക്റ്റ് കംബര്‍ബാച്ച് തന്നെയാണ് ഇത്തവണയുമെത്തുന്നത്. ഒപ്പം വാണ്ട യായി എലിസബത്ത് ഓള്‍സണും, വോങ്ങായി ബെനഡിക്ട് വോങ്ങും സ്‌ക്രീനിലെത്തും. ഒപ്പം നിരവധി അപ്രതീക്ഷിത രംഗപ്രവേശങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്ന സൂചനകളുമുണ്ട്.

Comments are closed.