head1
head2
head 3

ഡെന്മാര്‍ക്ക് ഇയു സൈനിക നീക്കത്തിന്റെ ഭാഗമാകണോ… അടിയന്തിര റഫറണ്ടം ജൂണ്‍ ഒന്നിന്

കോപ്പന്‍ഹേഗന്‍ : അംഗരാജ്യങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കത്തെക്കുറിച്ച് നാറ്റോ അംഗമായ ഡെന്‍മാര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ അഭിപ്രായം തേടുന്നു. ഇതിനായി ജൂണ്‍ ഒന്നിന് അടിയന്തര റഫറണ്ടം നടത്തുകയാണ് രാജ്യം.

റഷ്യയ്ക്കെതിരെ സൈനിക നീക്കം നടത്തുന്നതിന് യൂണിയനില്‍ വന്‍ സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് പൊതു സൈനിക നീക്കത്തിനായിരുന്നു യൂണിയന്‍ ആലോചിച്ചത്. 5000 സൈനികരുള്‍പ്പെട്ട ട്രൂപ്പിനെ നിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ഭാഗമാകണോ എന്നതിലാണ് ജനകീയ വോട്ടെടുപ്പില്‍ ഡെന്മാര്‍ക്ക് വിധിയെഴുതുക.

റഷ്യ ഉക്രൈയ്‌നില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഡെന്മാര്‍ക്കിന്റെ പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കാനും ഇയുവിന്റെ കോമണ്‍ സെക്യൂരിറ്റി ആന്റ് ഡിഫെന്‍സ് പോളിസി (സി എസ് ഡി പി) ഒഴിവാകാനും ആവശ്യമുയര്‍ന്നിരുന്നു.

സിഎസ്ഡിപിയില്‍ പങ്കെടുക്കുന്നത് ഡെന്‍മാര്‍ക്കിനെ സംയുക്ത യൂറോപ്യന്‍ യൂണിയന്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും യൂറോപ്യന്‍ യൂണിയന്‍ ചട്ടക്കൂടിനുള്ളില്‍ സൈനിക ശേഷി വികസിപ്പിക്കുന്നതിലും സഹായകമാകുമെന്ന് നിരീക്ഷണമുണ്ട് .മാത്രമല്ല ഈ മേഖലയിലെ തീരുമാനങ്ങളിലും ആസൂത്രണത്തിലും നിര്‍ണ്ണായകമായി ഇടപെടാനും ഡെന്‍മാര്‍ക്കിനെ ഇത് അനുമതി നല്‍കും.

ആധുനിക യൂറോപ്യന്‍ യൂണിയന് അടിത്തറയിട്ട മാസ്ട്രിക്റ്റ് ഉടമ്പടിയെക്കുറിച്ച നടത്തിയ 1992ലെ റഫറണ്ടത്തില്‍ യൂറോ കറന്‍സിയും പ്രതിരോധ-സുരക്ഷാ നയവും ഉള്‍പ്പെടെയുള്ള ചില ഇയു നയങ്ങളില്‍ നിന്ന് ഡെന്മാര്‍ക്കിനെ ഒഴിവാക്കിയിരുന്നു.

Comments are closed.