head2
head 3
head1

റഷ്യ – ഉക്രെയ്ന്‍ യുദ്ധം : എസ്‌തോണിയയിലേക്ക് സൈന്യത്തെ വിന്യസിക്കാന്‍ ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ സാഹചര്യത്തില്‍ എസ്‌തോണിയയിലേക്ക് 200 സൈനികരെയും രണ്ട് എഫ് -16 യുദ്ധവിമാനങ്ങളും വിന്യസിക്കാന്‍ ഒരുങ്ങി ഡെന്മാര്‍ക്ക് സര്‍ക്കാര്‍. നാറ്റോ സേനയ്ക്കുള്ള സംഭാവനകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു.

എസ്‌തോണിയയിലെ നാറ്റോയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന സൈനികരെ പാര്‍ലമെന്റ് അനുമതി ലഭിച്ചാല്‍ മാര്‍ച്ച് ആദ്യ പകുതിയോടെ വിന്യസിക്കുമെന്ന് രാജ്യത്തിന്റെ പ്രതിരോധ മേധാവി പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാനും ഉക്രെയ്നിലും അയല്‍രാജ്യങ്ങളിലും സഹായസേവനങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സണ്‍ അറിയിച്ചു .

നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ 700 മുതല്‍ 800 വരെ സൈനികരുള്ള കോംബാറ്റ് ബറ്റാലിയനും ബാള്‍ട്ടിക്ക് കടലിലെ ദ്വീപിലേക്ക് രണ്ട് യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നതും ഉള്‍പ്പടെ സൈനിക സജ്ജീകരണത്തിന് മൂര്‍ച്ച കൂട്ടുമെന്ന് ഈ മാസം ആദ്യം തന്നെ ഡെന്മാര്‍ക്ക് വ്യക്തമാക്കിയിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.