head1
head2
head 3

റഷ്യന്‍ വിമാനങ്ങളുടെ വ്യോമപാത അടച്ചുപൂട്ടാന്‍ ഒരുങ്ങി ഡെന്‍മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് മറുപടിയായി ഡെന്മാര്‍ക്കിലൂടെയുള്ള റഷ്യന്‍ വിമാനങ്ങളുടെ വ്യോമപാത അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രി ജെപ്പെ കോഫോഡ്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ഉടമസ്ഥതയിലുള്ള റഷ്യന്‍ വിമാനങ്ങളെയും ബാധിക്കുന്ന നിരോധനം, ജുഡീഷ്യല്‍ വിശദാംശങ്ങള്‍ തീര്‍പ്പായാല്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. റഷ്യന്‍ വിമാനങ്ങള്‍ ഞങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് പറക്കില്ലെന്നും പുടിന്റെ ഭീകര ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഡെന്മാര്‍ക്ക് ഒരു പുതിയ ചരിത്രയുഗത്തിന് തുടക്കം കുറിക്കുകയാണെന്നും കോഫോഡ് പ്രഖ്യാപിച്ചു.

റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വ്യോമമേഖലയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നും റഷ്യ സ്വന്തം വിലക്ക് നേരിടുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജര്‍മനി, യു കെ, ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ, ബാള്‍ട്ടിക് തുടങ്ങിയ രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് സമാനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.