head 3
head2
head1

റഷ്യയുമായുള്ള എല്ലാ സഹകരണവും നിര്‍ത്തിവെക്കാന്‍ സര്‍വ്വകലാശാലകളോട് നിര്‍ദ്ദേശിച്ച് ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : ഉക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയുമായുള്ള അക്കാദമിക് ബന്ധം വിച്ഛേദിക്കുന്ന രണ്ടാമത് യൂറോപ്യന്‍ രാജ്യമായി ഡെന്മാര്‍ക്ക്. കഴിഞ്ഞയാഴ്ച ജര്‍മനിയും ഇത്തരം നടപടി കൈക്കൊണ്ടിരുന്നു. റഷ്യയിലെയും ബലാറസിലെയും സ്ഥാപനങ്ങളുമായുള്ള ഗവേഷണ, നവീകരണ സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ രാജ്യത്തിന്റെ ഗവേഷണമന്ത്രി ജെസ്പെര്‍ പീറ്റേഴ്‌സണ്‍ സര്‍വ്വകലാശകള്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു.

ഗവേഷണ മന്ത്രാലയം പോസ്റ്റ് ചെയ്ത പ്രസ്താവന പ്രകാരം പുതിയ കൈമാറ്റങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും റഷ്യയുമായുള്ള സഹകരണം നിര്‍ത്തിവെക്കാനും സര്‍വ്വകലാശാലകളോടും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടും അറിയിച്ചിട്ടുണ്ട്. ആക്രമണം അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപെടലിലേക്ക് നയിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

ഉക്രൈനിനെതിരെയുള്ള റഷ്യയുടെയും ബലാറസിന്റെയും നടപടികളെ ഗവണ്‍മെന്റ് അപലപിച്ചു. യുകെ, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യയുമായുള്ള ശാസ്ത്രീയ ബന്ധങ്ങള്‍ വിച്ഛേദിക്കാനുള്ള സമ്മര്‍ദ്ദത്തിന് ഡെന്മാര്‍ക്കിന്റെയും ജര്‍മനിയുടെയും തീരുമാനങ്ങള്‍ ഇടയാക്കിയിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.