head 3
head2
head1

ഡെന്മാര്‍ക്കിന് ആശ്വാസം: ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കേസുകള്‍

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കില്‍ ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് അണുബാധ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തി. 10,827 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി എസ്എസ് ഐ ആണ് കണക്കുകള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ ഏതാനും ആഴ്ചകളായി ഉണ്ടാവുന്ന അണുബാധ നിരക്കിലെ കുറവിന്റെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നുവെന്ന് ആല്‍ബോര്‍ഗ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധി വകുപ്പിലെ പ്രൊഫെസ്സറും ചീഫ് ഫിസിഷ്യനുമായ ഹെന്റിക് നീല്‍സണ്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായും മാര്‍ച്ച് മാസത്തോടെ അണുബാധയുടെ വ്യാപനം ഗണ്യമായി കുറയുമെന്നും അദ്ദേഹം നിരീക്ഷിച്ചു. വസന്തകാലത്തും ഈസ്റ്റര്‍ കാലത്തും പ്രതിദിനം 1,000 കേസുകള്‍ വരെയെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡെന്മാര്‍ക്കില്‍ റാപിഡ് ടെസ്റ്റ് സെന്ററുകള്‍ തുറക്കുന്ന അവസാന ദിവസം ഞായറാഴ്ച്ചയായിരുന്നു. അതിനുശേഷം ആളുകള്‍ക്ക് പിസിആര്‍ ടെസ്റ്റുകള്‍ നടത്താനോ ഹോം ടെസ്റ്റുകള്‍ നടത്താനോ മാത്രമേ സാധിക്കൂ. അതിനാല്‍ രേഖപ്പെടുത്താത്ത അണുബാധകള്‍ ധാരാളം ഉണ്ടാവാം എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40972 പിസിആര്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 10,827 പേര്‍ കോവിഡ് പോസിറ്റീവായി. ഇതില്‍ 526 പേര്‍ നേരത്തെയും കോവിഡ് ബാധ ഉണ്ടായിട്ടുള്ളവരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 26.4% ആയി രേഖപ്പെടുത്തി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.