head 3
head2
head1

ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ ഒരുങ്ങി ഡാനിഷ് നഗരം

ആര്‍ഹസ് : ഡെന്മാര്‍ക്കിലെ രണ്ടാമത്തെ വലിയ നഗരമായ ആര്‍ഹസ് ഉക്രൈനിലെ യുദ്ധത്തില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മേയര്‍.

അതൊരു മാനുഷിക ദൗത്യമാണെന്നും അതില്‍ നമ്മുടെ പങ്ക് നിര്‍വഹിക്കാന്‍ ഒരു നഗരമെന്ന നിലയില്‍ തങ്ങള്‍ക്ക് ബാശ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ അധിനിവേശത്താല്‍ ഉക്രൈനില്‍ നിന്ന് കുടിയിറക്കെപ്പട്ട ആളുകള്‍ക്ക് സഹായവുമായി ഒരുപാട് പ്രാദേശിക അധികാരികള്‍ രംഗത്തെത്തിയിട്ടുണ്ട്.

കോപ്പന്‌ഹേഗന് സമീപമുള്ള ഹ്വിഡോവര്‍ മുനിസിപ്പാലിറ്റിയും അഭയാര്‍ത്ഥി വിഷയത്തെക്കുറിച്ച് വിലയിരുത്തല്‍ ആരംഭിച്ചതായി മേയര്‍ ആന്‍ഡര്‍ വുള്‍ഫ് ആന്‍ഡ്രെസണ്‍ പറഞ്ഞു. നിലവിലുള്ള അഭയകേന്ദ്രങ്ങളിലെ ശേഷി പരിശോധിച്ചു വരികയാണെന്ന് എന്‍ ജി ഒയുടെ അഭയ വിഭാഗം മേധാവി ആന്‍ ലാ കോര്‍ വോഗന്‍ പൊളിറ്റിക്ക പത്രത്തോട് പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ താമസ സ്ഥലം ഉറപ്പാക്കാന്‍ ഡെന്മാര്‍ക്ക് ഇമ്മിഗ്രേഷന്‍ സര്‍വീസ് റെഡ്‌ക്രോസ് ഡെന്മാര്‍ക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.