head2
head 3
head1

ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി ഡെന്‍മാര്‍ക്കും

കോപ്പന്‍ഹേഗന്‍ : റഷ്യന്‍ അധിനിവേശത്തിന്റെ അനന്തര ഫലമായി പാലായനം ചെയ്യുന്ന ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായി ഡെന്‍മാര്‍ക്ക്.

പലായനം ചെയ്യുന്ന പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഡെന്മാര്‍ക്കും. അതിര്‍ത്തിയില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം, സാഹചര്യം മനസ്സിലാക്കി സഹകരിക്കാന്‍ തയ്യാറാണെന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സണ്‍ വ്യക്തമാക്കി.

‘ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ തയ്യാറെടുപ്പിലാണ്,’ പത്ര സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിലെ ഭൂരിപക്ഷവും സര്‍ക്കാരിന്റെ ഈ നിലപാടിനനുകൂലവുമാണെന്ന് അവര്‍ വ്യക്തമാക്കി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.