head1
head 3
head2

യൂറോപ്യന്‍ പേറ്റന്റ്: അപേക്ഷകളില്‍ ഡെന്മാര്‍ക്കിന് മൂന്നാം സ്ഥാനം

കോപ്പന്‍ഹേഗന്‍ : യൂറോപ്യന്‍ പേറ്റന്റ് നേടാന്‍ ശ്രമിക്കുന്ന ഡാനിഷ് കമ്പനികളുടെ എണ്ണം റെക്കോഡിലേയ്ക്ക്. കഴിഞ്ഞ വര്‍ഷം 2,642 കമ്പനികളാണ് പേറ്റന്റ് തേടി യൂറോപ്യന്‍ പേറ്റന്റ് ഓഫീസി(ഇപിഒ)ല്‍ അപേക്ഷ സമര്‍പ്പിച്ചത്. 2020നെ അപേക്ഷിച്ച് 9.2% വര്‍ധനവാണിത്. കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ശ്രവണസഹായികള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, ലൈഫ് സയന്‍സ് എന്നിവയാണ് പേറ്റന്റ് അപേക്ഷകളുടെ ഏകദേശം 40 ശതമാനവും.

പ്രതിശീര്‍ഷ ഇന്നവേറ്റീവ് രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്കിന് മൂന്നാം സ്ഥാനമാണുള്ളത്. ഒരു മില്യണ്‍ ആളുകള്‍ക്ക് 454 അപേക്ഷകളാണ് ലഭിച്ചത്. സ്വിറ്റ്സര്‍ലന്‍ഡും സ്വീഡനും മാത്രമാണ് ഇക്കാര്യത്തില്‍ ഡെന്മാര്‍ക്കിന് മുന്നിലുള്ളത്.

Comments are closed.