head1
head 3
head2

യൂറോപ്പില്‍ ഏറ്റവും കുറച്ച് കാറുകള്‍ മോഷ്ടിക്കപ്പെടുന്നത് ഡെന്മാര്‍ക്കില്‍

കോപ്പന്‍ഹേഗന്‍ : യൂറോപ്പില്‍ ഏറ്റവും കുറച്ച് കാറുകള്‍ മോഷ്ടിക്കപ്പെടുന്ന രാജ്യമായി ഡെന്മാര്‍ക്ക്. കണ്‍ഫ്യൂസ്ഡ്.കോമിന്റെ റിപ്പോര്‍ട്ടാണ് രസകരമായ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 1,00,000 ആളുകള്‍ക്ക് അഞ്ച് മോഷണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം, ഒരു ദിവസം ഒന്ന് എന്ന കണക്കിലാണ് മോഷ്ടാക്കളെത്തിയത്.

ഡെന്മാര്‍ക്കിലെ കള്ളന്മാര്‍ക്ക് സൈക്കിള്‍ മതി

എന്നാല്‍ ഡെന്മാര്‍ക്കിന് ഗുരുതരമായ ബൈക്ക് മോഷണ ചരിത്രമുണ്ട്. 2020ല്‍ രാജ്യവ്യാപകമായി 40,642 സൈക്കിള്‍ മോഷണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 14,429 എണ്ണം കോപ്പന്‍ഹേഗനിലായിരുന്നു.

സിറ്റി ഹാള്‍ സര്‍വേയില്‍ കോപ്പന്‍ഹേഗനിലെ 20% ആളുകളും അവരുടെ സൈക്കിള്‍ കഴിഞ്ഞ വര്‍ഷം മോഷ്ടിക്കപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാറുകളില്‍ ഇവിടുത്ത കള്ളന്മാര്‍ തല്‍പ്പരകക്ഷികളെല്ലാണ് കണക്കുകള്‍ പറയുന്നത്.

കാര്‍ മോഷ്ടാക്കളേറെയും ഇറ്റലിയിലും ഫ്രാന്‍സിലും

കാര്‍ മോഷണത്തില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും മോശം രാജ്യം ഇറ്റലിയാണെന്ന് കണക്കുകള്‍ പറയുന്നു. 100,000 ആളുകള്‍ക്ക് 276 മോഷണങ്ങള്‍ എന്ന നിലയിലാണ് ഇവിടെ കള്ളന്മാരുടെ വിളയാട്ടം.

ഡെന്‍മാര്‍ക്കിനെക്കാള്‍ 5,520 ശതമാനം കൂടുതലാണിത്. ദിവസം 455 മോഷണങ്ങള്‍ എന്ന നിലയിലാണ് ഇതിനെ വിലയിരുത്തുന്നത്. 474 എന്ന കണക്കുമായി ഫ്രാന്‍സും ഒപ്പമുണ്ട്. നോര്‍ഡിക്സിലെ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ രാജ്യമാണ് സ്വീഡന്‍. കഴിഞ്ഞ വര്‍ഷം 100,000ന് 266 മോഷണങ്ങളാണ് ഇവിടെ ഉണ്ടായത്. ഡെന്മാര്‍ക്കിനെ അപേക്ഷിച്ച് 5,320 ശതമാനം കൂടുതലാണിത്.

സ്വീഡന്റെ മോഷണത്തിന്റെ കണക്ക് ഫിന്‍ലന്‍ഡി(139)നേക്കാള്‍ 91 ശതമാനവും നോര്‍വേയേ(112)ക്കാള്‍ 138 ശതമാനവും മോശമാണ്.

Comments are closed.