head1
head2
head 3

‘ആസാദി കാ അമൃത്’ : ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ഭാഗമായി ഡെന്മാര്‍ക്കും

ന്യൂ ദല്‍ഹി : ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ന്യൂഡല്‍ഹിയിലെ ഡാനിഷ് എംബസി ആഘോഷിച്ചു. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി എംബസ്സി മന്ദിരം ത്രിവര്‍ണ പതാകയുടെ വര്‍ണ്ണങ്ങള്‍ പ്രകാശിപ്പിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങളും എംബസി സംഘടിപ്പിച്ചു. മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കറിയാവുന്ന ഡാനിഷ് ഹരിത പരിഹാര പദ്ധതികള്‍ പങ്കുവെച്ചു. 400 വര്‍ഷം പഴക്കമുള്ള ബന്ധമാണ് ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ളത്. ഗ്രീന്‍ സ്ട്രാറ്റജിക് പങ്കാളിത്തത്തിലൂടെ സഹകരണത്തിന്റെ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ് ഇരുരാജ്യങ്ങളും. ഹരിതവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ട്വീറ്റില്‍ പറയുന്നു.

ഇന്ത്യ അതിന്റെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രത്തെ ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കുചേരുന്നതിന്റെ സന്തോഷം നേരത്തെ തന്നെ ഡാനിഷ് എംബസ്സി വ്യക്തമാക്കിയിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.