head2
head1
head 3

നോറ കൊടുങ്കാറ്റ് ഡെന്‍മാര്‍ക്കിലേയ്ക്ക്, ജാഗ്രതയോടെ രാജ്യം

കോപ്പന്‍ഹേഗന്‍ : ജനുവരി അവസാനത്തോടെ ഡെന്മാര്‍ക്കില്‍ വീശിയടിച്ച മാലിക് കൊടുങ്കാറ്റിന് ശേഷം ഒരു പുതിയ കൊടുങ്കാറ്റ് ഡെന്‍മാര്‍ക്കിലേക്ക് വരുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്.

നോറ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് വെള്ളിയാഴ്ച (ഇന്ന്) വൈകുന്നേരം ഡെന്‍മാര്‍ക്കില്‍ എത്തുമെന്നും ശനിയാഴ്ച രാവിലെ വരെ രാജ്യത്തെ വലിയതോതില്‍ ബാധിച്ചേക്കുമെന്നും കാലാവസ്ഥാ ഏജന്‍സിയായ DMI അറിയിച്ചു.

ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള നോറ കൊടുംങ്കാറ്റ് വലിയ മരങ്ങള്‍ കടപുഴക്കി റെയില്‍വേ ഉള്‍പ്പെടെയുള്ള ഗതാഗത സേവനങ്ങളില്‍ തടസ്സമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും കണക്കാക്കപ്പെടുന്നു.

യുകെയിലും അയര്‍ലണ്ടിലും ഇതിനെ Eunice എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്, എന്നാല്‍ DMI കാലാവസ്ഥാ വിദഗ്ദ്ധര്‍ അത് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കണ്ട് നോറ എന്ന് പേരിട്ടു.

അതേസമയം, ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഓരോ രാജ്യത്തും കൊടുങ്കാറ്റുകള്‍ക്ക് ഒരേ പേര് നല്‍കാന്‍ ഇ.യൂവിലെ 27 അംഗങ്ങള്‍ ഈ ആഴ്ച തീരുമാനിച്ചിരുന്നു. അതിനാല്‍ നോറയെന്ന നാമം യൂറോപ്പ്യന്‍ യൂണിയന്‍ അംഗീകരിക്കുമോ എന്നും സംശയമുണ്ട്.

രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും ബോണ്‍ഹോമിലുമാണ് ഇത് ഏറ്റവും തീവ്രമായി ബാധിക്കുകയെന്നാണ് കാലാവസ്ഥാ പ്രവചനം. ഡിഎംഐയുടെ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്, കാറ്റിന്റെ ശരാശരി വേഗത സെക്കന്‍ഡില്‍ 20 മുതല്‍ 27 മീറ്റര്‍ വരെയും കാറ്റിന്റെ ഉയര്‍ന്ന വേഗത 32-37 മീ/സെക്കന്‍ഡിലും ആയിരിക്കും.

കാറ്റിന്റെ കൃത്യമായ പാത നിശ്ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ രാജ്യം മുഴുവന്‍ ജാഗ്രതയിലാണ്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.