head1
head2
head 3

18 വയസിന് താഴെയുള്ളവര്‍ക്ക് മദ്യ ഉപഭോഗം വിലക്കി ഡെന്‍മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കില്‍ 18 വയസിന് താഴെയുള്ളവരുടെ മദ്യ ഉപഭോഗത്തെ വിലക്കി ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മദ്യപാനത്തെക്കുറിച്ചുള്ള പുതിയ പൊതുവായ ശുപാര്‍ശകളുടെ ഭാഗമായാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്ന് ആരോഗ്യ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

യുവാക്കളയില്‍ മദ്യപാനം ഉണ്ടാക്കുന്ന മസ്തിഷ്‌ക വളര്‍ച്ചാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് 18 വയസിന് താഴെയുള്ളവര്‍ മദ്യപിക്കരുതെന്ന പുതിയ നിര്‍ദേശം. ഓര്‍മശക്തി, പഠനം, ആസൂത്രണം, പ്രേരണ നിയന്ത്രണം, ഭാഷ എന്നിവയെയെല്ലാം മദ്യപാനം ബാധിക്കുമെന്നും വലിയ അളവില്‍ മദ്യ ഉപഭോഗം നടത്തുന്ന യുവാക്കളില്‍ അപകടങ്ങള്‍, ആക്രമണം, അനാവശ്യ ലൈംഗികത എന്നിവയില്‍ നിന്ന് കൂടുതല്‍ അപകടസാധ്യതയുണ്ടെന്നും ഡാനിഷ് ഹെല്‍ത്ത് അതോറിറ്റി ഡിപ്പാര്‍ട്‌മെന്റ് മേധാവി നീല്‍സ് സാന്റോ മാധ്യമങ്ങളോട് പറഞ്ഞു.

യുവാക്കളുടെ കാര്യത്തില്‍ ഡാനിഷ് ഗവണ്‍മെന്റ് വലിയ ശ്രദ്ധ ആണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ 18 വയസിന് മുകളിലുള്ള ആളുകള്‍ക്ക് കുടിക്കാവുന്ന മദ്യ യൂണിറ്റുകളുടെ എണ്ണത്തിലും ഹെല്‍ത്ത് അതോറിറ്റി പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് അനുസരിച്ച് പ്രായപൂര്‍ത്തിയായ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഴ്ചയില്‍ 10 യൂണിറ്റില്‍ കൂടുതല്‍ കുടിക്കരുതെന്നും ദിവസം നാലില്‍ കൂടുതല്‍ കുടിക്കരുതെന്നും നിര്‍ദേശിക്കുന്നു.

പഴയ യൂണിറ്റ് കണക്ക് പ്രകാരം ആഴ്ചയില്‍ സ്ത്രീകള്‍ 14 യൂണിറ്റും പുരുഷന്മാര്‍ 21 യൂണിറ്റും കഴിക്കുമ്പോള്‍ അപകടസാധ്യത കൂടുതലാണെന്നതിനാലാണ് ഈ തീരുമാനം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിക്കുന്നില്ല. ആരോഗ്യ അതോറിറ്റി കണക്ക് പ്രകാരം ആഴ്ചയില്‍ 10 യൂണിറ്റിന് മുകളിലെന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അതില്‍ത്തന്നെ ഉയര്‍ന്ന ഉപഭോഗത്തില്‍ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ കൂടിയ അപകടസാധ്യതയാണുള്ളത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.