head 3
head1
head2

ഇന്‍യൂട്ടുകളെ പരീക്ഷണത്തിനിരയാക്കിയ നടപടി, ഡാനീഷ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞു

കോപ്പന്‍ ഹേഗന്‍ : 1951ല്‍ കോപ്പന്‍ഹെഗനിലേക്ക് നിര്‍ബന്ധപൂര്‍വ്വം കടത്തികൊണ്ടുവന്ന ആര്‍ ഇന്‍യൂട്ടുകളോട് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ക്ഷമാപണം നടത്തി. ഗ്രീന്‍ലാന്റിലെ ആദിവാസി വിഭാഗമായ ഇന്‍യൂട്ടുകളെ, അന്നത്തെ കൊളോണിയല്‍ ഗവര്‍മെന്റായിരുന്ന ഡെന്മാര്‍ക്ക് അധികാരികള്‍ അവരുടെ കുടുംബത്തില്‍ നിന്നും നീക്കം ചെയ്ത്, കോപ്പന്‍ഹേഗനില്‍ കൊണ്ടുവരികയായിരുന്നു. ഡാനിഷ് സംസാരിക്കുന്ന വരേണ്യവര്‍ഗത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ ക്രൂര പരീക്ഷണത്തിനാണ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞത്.

‘മനുഷ്യത്യരഹിതമായ നടപടിക്ക് നിങ്ങള്‍ വിധേയരായി, സംഭവിച്ചതിനെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു’ വികാരനിര്‍ഭരമായ ചടങ്ങില്‍ മെറ്റെ ഫ്രഡറിക്‌സണ്‍ അവരോട് പറഞ്ഞു.

1951 -ലാണ് അഞ്ചിനും എട്ടിനും പ്രായമുള്ള 22 ഇന്‍യൂട്ടുകളെ മാറ്റിപ്പാര്‍പ്പിച്ചത്. മക്കള്‍ക്ക് സുരക്ഷിതജീവിതവും മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്‍കുമെന്ന് അവരുടെ മാതാപിതാക്കളോട് വാഗ്ദാനം ചെയ്തിരുന്നു. ആ 22 പേരില്‍ 6 പേര് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.

ഓരോരുത്തര്‍ക്കും 250,000 ക്രോണര്‍ നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.