head1
head 3
head2

നോണ്‍-ഇയു രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് റൂള്‍ ലഘൂകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളി ഡാനിഷ് പാര്‍ലിമെന്റ്

കോപ്പന്‍ഹേഗന്‍: നോണ്‍-ഇയു രാജ്യക്കാര്‍ക്ക് ഡെന്‍മാര്‍ക്കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള പേ-ലിമിറ്റ് സ്‌കീമിലെ മിനിമം വേജ് വ്യവസ്ഥകള്‍ ലഘൂകരിക്കാനുള്ള നിര്‍ദ്ദേശം തള്ളി ഡാനിഷ് പാര്‍ലിമെന്റ്. സോഷ്യല്‍ ഡെമോക്രാറ്റ് ഗവണ്‍മെന്റും, നാല് പ്രതിപക്ഷ Conservative പാര്‍ട്ടികളും മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളാണ് ബുധനാഴ്ച തള്ളിയത്.

നിലവിലെ നിയമപ്രകാരം 448000 ക്രോണിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള നോണ്‍-ഇയു , EEA രാജ്യക്കാര്‍ക്കാണ് പേ ലിമിറ്റ് സ്‌കീമിലൂടെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഈ പരിധി കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നിരുന്നു. 375000 ക്രോണര്‍ ആക്കി പരിധി കുറയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. അതേസമയം പേ ലിമിറ്റ് പരിധി 20 ശതമാനം കുറച്ച് 360000 ക്രോണര്‍ ആക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ദ്ദേശിച്ചു. ഈ രണ്ട് നിര്‍ദ്ദേശങ്ങളുമാണ് തള്ളിയത്.

ഇരു വിഭാഗങ്ങളും മുന്നോട്ട് വച്ച് പേ ലിമിറ്റുകള്‍ തമ്മിലുള്ള വ്യത്യാസം 15000 ക്രോണര്‍ മാത്രമാണെങ്കിലും പരസ്പരം ധാരണയിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല. പേ ലിമിറ്റിന്റെ കാര്യത്തില്‍ മാത്രമായിരുന്നു ഈ വ്യത്യാസമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശവുമായി തങ്ങള്‍ ഒത്തുപോകുമായിരുന്നുവെന്നും, ഇതുകൂടാതെ നിരവധി വ്യത്യാസങ്ങള്‍ രണ്ട് പ്രൊപ്പോസലുകളും തമ്മില്‍ ഉണ്ടായിരുന്നുവെന്നും Conservative പാര്‍ട്ടി വക്താവ് Mette Abildgaard പറഞ്ഞു.

ചില മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശങ്ങളടക്കം Conservative പാര്‍ട്ടികളുടെ സംയുക്ത പ്രൊപ്പോസലില്‍ ഉണ്ടായിരുന്നു. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം താത്കാലികം മാത്രമായതിനാലാണ് തങ്ങള്‍ ഇതിനെതിരെ വോട്ട് ചെയ്തതെന്ന് Liberal (Venstre) പാര്‍ട്ടി വക്താവ് Hans Andersen ഉം കഴിഞ്ഞ ദിവസം പ്രതികരിച്ചു.

Comments are closed.