head2
head1
head 3

ഇതിഹാസ താരം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കി ‘സബാഷ് മിതു’; ട്രെയിലര്‍ പുറത്ത്

വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കിയ ബോളിവുഡ് ചിത്രം ‘സബാഷ് മിതു’ റിലീസിനൊരുങ്ങുന്നു. താപ്സി പന്നുവാണ് ചിത്രത്തില്‍ മിതാലിയെ അവതരിപ്പിക്കുന്നത്.

ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അമിത് ത്രിവേദി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജൂലൈ 15ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഇന്ത്യന്‍ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ് ജൂണ്‍ എട്ടിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഏറെക്കാലം ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്ന മിതാലി രാജ് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി.

Comments are closed.