head1
head 3
head2

കോവിഡ് പാഠമാകണം… നൂതന ടൂറിസം മാതൃകകള്‍ ഉണ്ടാകണമെന്ന് യൂറോപ്യന്‍ പഠന റിപ്പോര്‍ട്ട്

റോം : പരമ്പരാഗത ടൂറിസം മാതൃകകളെ പുനരാവിഷ്‌കരിക്കാനും അതിനെ കൂടുതല്‍ നൂതനവും സാംസ്‌കാരികവും പരിസ്ഥിതി സൗഹൃദവുമാക്കാനുള്ള അവസരമാണ് ആരോഗ്യ പ്രതിസന്ധി ലോകത്തിന് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യന്‍ ജോയിന്റ് റിസര്‍ച്ച് സെന്റര്‍ (ജെആര്‍സി) റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനിലെ ടൂറിസത്തില്‍ കോവിഡിന്റെ സ്വാധീനം പരിശോധിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

കോവിഡ് യൂറോപ്യന്‍ ടൂറിസം രംഗത്ത് കനത്ത തിരിച്ചടി നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു. ലോക ടൂറിസം വിപണിയുടെ 51% യൂറോപ്പിന്റെ വകയാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന 11 മില്യണ്‍ തൊഴിലുകളില്‍ 6.6 മില്യണ്‍ ആളുകളും പ്രതിസന്ധിയിലായി. ഈ പ്രതിസന്ധിയെ നല്ലൊരു പാഠമായി കണ്ട് നൂതന ടൂറിസ പദ്ധതികള്‍ രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു

ടൂറിസം വ്യവസായം സാമ്പത്തിക വളര്‍ച്ചയില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളു. പരിസ്ഥിതി, സമൂഹം, സംസ്‌കാരം എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. ഈ പോരായ്മയാണ് ഓരോ രാജ്യങ്ങളും നികത്തേണ്ടതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ക്രൊയേഷ്യ, സൈപ്രസ്, മാള്‍ട്ട, ഗ്രീസ്, സ്ലോവേനിയ, സ്‌പെയിന്‍, ഓസ്ട്രിയ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍ എന്നിവിടങ്ങളിലും തൊഴിലാളികളുടെ ജീവിതത്തെ വളരെ ദോഷകരമായി പാന്‍ഡെമിക് ബാധിച്ചു. ഇവയെ നേരിടാന്‍ പ്രാദേശിക ടൂറിസം ശക്തിപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു. നഗര, നഗരപ്രാന്ത പ്രദേശങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന നിലയില്‍ ടൂറിസം പ്ലാന്‍ ചെയ്യണം.

ഇറ്റലിക്കും മെഡിറ്ററേനിയന്‍ സമുദ്രത്തിലേയ്ക്ക് തുറക്കുന്ന വിശാലമായ തീരപ്രദേശങ്ങള്‍ക്കും ടൂറിസം മേഖലകള്‍ക്കും ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ പ്രദേശങ്ങള്‍ ഇതിനകം തന്നെ മണ്ണൊലിപ്പ്, പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, നദിയിലെ വെള്ളപ്പൊക്കം’ എന്നിവ ബാധിച്ചിരിക്കുന്നതാണെന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്. ഒപ്പം പോ വാലി, വെനീസ് എന്നിവ പോലുള്ള ചൂടുള്ള മേഖലകളുടെ പ്രത്യേകതകളും പരിഗണിക്കണം.

Comments are closed.