head1
head 3
head2

സ്‌പെയിനില്‍ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു

മാഡ്രിഡ് : ഇന്നലെ രേഖപ്പെടുത്തിയ 154 മരണങ്ങളോടെ സ്‌പെയിനിലെ ആകെ കോവിഡ് മരണസംഖ്യ 100.037 ആയി. മരണങ്ങളില്‍ കൂടുതലും അറുപത്തഞ്ചോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. എന്നാല്‍ പുതിയ അണുബാധയുടെ നിരക്ക് അതിവേഗം കുറയുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

100,000ല്‍ 486 ആളുകള്‍ക്ക് എന്ന നിരക്കിലാണ് ഇപ്പോള്‍ രോഗബാധ. പുതിയ കേസുകളില്‍ 98 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ 11.05 ദശലക്ഷം അണുബാധകളാണ് സ്‌പെയിനില്‍ സ്ഥിരീകരിച്ചത് .

6188 കോവിഡ് രോഗികള്‍ ആശുപത്രികളിലും അതില്‍ത്തന്നെ 902 പേര്‍ ഐ സി യു കളിലുമാണെന്നാണ് ബുധനാഴ്ച്ച പുറത്തുവരുന്ന കണക്കുകള്‍. 12 വയസും അതില്‍ കൂടുതലുമുള്ള ജനസംഖ്യയുടെ 91 ശതമാനത്തിലധികം ആളുകള്‍ പൂര്‍ണമായും വാക്സിനേഷന്‍ എടുത്തിട്ടുമുണ്ട്.

Comments are closed.