head1
head2
head 3

കോവിഡ് ആഘാതം ഏറ്റവും കൂടുതലായി ബാധിച്ചത് യൂറോപ്പിലെ വിനോദസഞ്ചാര മേഖലകളിലെന്ന് റിപ്പോര്‍ട്ട്

ബ്രസല്‍സ്: കോവിഡ്-19 മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതലായി ബാധിച്ചത് വിനോദ സഞ്ചാരത്തെ കുടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ റീജിയണുകളെയാണെന്ന് പഠനറിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സിയായ ESPON കോവിഡ് 19 ആഘാതം സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

പ്രധാന യൂറോപ്യന്‍ നഗരങ്ങളായ Milan, Athens, Amsterdam, Barcelona, Elvas, Hannover, Helsinki, Iaശെ, Malmö, Réunion, Mayotte, Veszprém, Corsica, Azores എന്നിവിടങ്ങളിലായിരുന്നു പഠനം നടന്നത്. ഇവയില്‍ ടൂറിസത്തെ ഏറ്റവും കുടുതലായി ആശ്രയിക്കുന്ന റീജിയണുകളായ Barcelona, Elvas, the Azores, Corsica എന്നിവിടങ്ങളിലെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു എന്ന് ESPON റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ആദ്യ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ ഇറ്റലിയിലെ Lombardy റീജിയണിലും കോവിഡ് സാമ്പത്തികമായി ഏറെ ആഘാതം സൃഷ്ടിച്ചതായി ESPON കണ്ടെത്തി.

ഒരു പ്രത്യേക മേഖലയെ മാത്രം ആശ്രയിക്കാത്ത-വൈവിധ്യമായ സമ്പദ്‌വ്യവസ്ഥ നിലകൊള്ളുന്ന Malmö, Iasi,Veszprém എന്നീ റീജിയണുകളില്‍ കോവിഡിന്റെ ആഘാതം താരതമ്യേന കുറവായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടൂറിസം റീജിയണുകളെ അപേക്ഷിച്ച് ഈ റീജിയണുകളില്‍ ഇക്കണോമിക് റിക്കവറിയും വളരെ വേഗത്തിലായിരുന്നുവെന്നും ESPON നിരീക്ഷിച്ചു.

അതേസമയം ചില റീജിയണുകളിലെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡ് കാലത്ത് ഉയര്‍ച്ചയുണ്ടായതായും ESPON റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഇറ്റലിയിലെ മിലാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യ മേഖലകളില്‍ വലിയ ഉയര്‍ച്ചയാണ് കോവിഡ് കാലത്ത് ഉണ്ടായത്. റൊമാനിയയിലെ Iasi യില്‍ ICT മേഖലയിലും, കെട്ടിട നിര്‍മ്മാണ മേഖലയിലുമായിരുന്നു ഉയര്‍ച്ചയുണ്ടായത്.

Comments are closed.