head2
head1
head 3

മോഹന്‍ലാല്‍ – പൃഥ്വിരാജ് ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടൈനര്‍ ‘ബ്രോ ഡാഡി’യുടെ ടീസര്‍ പുറത്ത്

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ടീസര്‍ പുറത്ത്. രസകരമായ കുടുംബ ചിത്രമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ആശിര്‍വാദ് പ്രൊഡക്ഷന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Comments are closed.