head2
head1
head 3

രണ്ടു വര്‍ഷം മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി

മിലാന്‍ : രണ്ടു വര്‍ഷം മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം കോമോയിലെ വീട്ടില്‍ കണ്ടെത്തി. ഇവരുടെ പുന്തോട്ടത്തിലാകെ പടര്‍ന്ന കാടും പടലുമെല്ലാം മുറിച്ചുനീക്കണമെന്ന് അയല്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോഴെങ്കിലും എഴുപതുകാരിയായ മരിനല്ല ബെറെറ്റയുടെ മരണവിവരം പുറത്തുവന്നത്.

കോമോയിലെ ഒരു വില്ലയില്‍ ഒറ്റയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്, 2019 സെപ്തംബറിനുശേഷം ആരും അവളെ കണ്ടിട്ടില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ, തീര്‍ത്തും ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. വീട് ഒരു സ്വിസ്റ്റര്‍ലണ്ടുകാരന് വിറ്റിരുന്നെങ്കിലും അവിടെ താമസിക്കാനുള്ള അവകാശം സ്ത്രീ നിലനിര്‍ത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൃതദേഹം സ്വീകരണമുറിയിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ നിലയില്‍ അഗ്‌നിശമനസേന കണ്ടെത്തിയത്. ഇവര്‍ രണ്ടര വര്‍ഷം മുമ്പെങ്കിലും മരിച്ചതാകാമെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Comments are closed.